

കേരളത്തിനെതിരെ വിദ്വേഷ വിഡിയോയുമായി ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍. ഫോര്‍ട്ട് കൊച്ചിയില്‍ നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമാണ് ലിറ്റിചോക്ക് അപ്പ് എന്ന അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്. താനിപ്പോള്‍ കേരളത്തിലാണെന്നും ഇത് പറഞ്ഞതിന്റെ പേരില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി കേരള സര്‍ക്കാരാണെന്നും ഇയാള്‍ പറയുന്നുണ്ട്.
മുമ്പും കേരളത്തെക്കുറിച്ച് സമാനമായ വിദ്വേഷ വിഡിയോ ചെയ്തിട്ടുണ്ട് ഇയാള്‍. കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പ്രസ്താവനകള്‍ക്ക് പുറമെ ഗാന്ധിയെക്കുറിച്ചും നെഹ്‌റുവിനെക്കുറിച്ചും ഇയാള്‍ മോശമായി സംസാരിക്കുന്നുണ്ട് വിഡിയോയില്‍. ഫോര്‍ട്ട് കൊച്ചിയില്‍ കാശി എന്ന കഫേയില്‍ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം കണ്ടുവെന്നും മെനുവില്‍ മുഴുവന്‍ ബീഫ് വിഭവഭങ്ങളായിരുന്നുവെന്നും ഇയാള്‍ പറയുന്നുണ്ട്.
ജിന്നയ്ക്ക് ഭാരതത്തില്‍ എന്താണ് കാര്യം. ജിന്ന ഭാരതത്തോട് എന്താണ് ചെയ്തതെന്ന് അറിയാമോ? ജിന്ന ഗാന്ധിയ്ക്കും നെഹ്‌റുവിനുമൊപ്പം ഭാരതത്തെ കീറിമുറിച്ചു. ജിന്നയും ഗാന്ധിയും നെഹ്‌റുവും കാരണം ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്കും സിഖുകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ഇയാള്‍ പറയുന്നു.
കേരളത്തില്‍ ഇസ്ലാം പ്രചരിപ്പിക്കാനായി അറബ് രാജ്യങ്ങളില്‍ നിന്നും ഫണ്ട് വരുന്നുണ്ടെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷമാണ്. 95 ശതമാനും ബിസിനസ് ഉടമകളും ടാക്‌സി ഡ്രൈവര്‍മാരും റിക്ഷ ഡ്രൈവര്‍മാരും ചെറിയ കച്ചവടങ്ങള്‍ നടത്തുന്നവരും കമ്മലുകള്‍ വില്‍ക്കുന്നവരും പഞ്ചര്‍ ഒട്ടിക്കുന്നവരും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നവരുമെല്ലാം മുസ്ലീങ്ങളാണ്. ഇവിടെ എല്ലാവരും മുസ്ലീങ്ങളാണെന്നും ഇയാള്‍ പറയുന്നുണ്ട്.
കേരളത്തില്‍ നടക്കുന്നത് അതീവ അപകടകരമായ കാര്യങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കേരളം പൂര്‍ണായും നഷ്ടപ്പെടും. കേരളം നമ്മുടെ കൈ വിട്ടു പോയിക്കഴിഞ്ഞുവെന്നും ഇയാള്‍ വിഡിയോയില്‍ പറയുന്നുണ്ട്. വിഡിയോ വൈറലായി മാറിയതോടെ വിമര്‍ശനവുമായി മലയാളികളടക്കം കമന്റിലെത്തുന്നുണ്ട്.
ഇതിനിടെ വിഡിയോക്ക് പിന്തുണയുമായും ആളുകളെത്തുന്നുണ്ട്. പിന്തുണയുമായെത്തിയവരില്‍ നടനും ബജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയും ഉണ്ട്. സങ്കടകരമായ യാഥാര്‍ത്ഥ്യം എന്നായിരുന്നു ദിയയുടെ കമന്റ്. തന്റെ പ്രതികരണം ചര്‍ച്ചയായി മാറിയതോടെ ദിയ കമന്റ് പിന്‍വലിച്ചിട്ടുണ്ട്. എങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates