ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

അമ്മ മരിച്ചിട്ട് 16 ദിവസം കഴിഞ്ഞു; കെപിഎസി ലളിതയുടെ ജന്മദിനത്തിൽ ജിന്നിന്റെ ടീസർ പുറത്തിറക്കി സിദ്ധാർഥ് ഭരതൻ

കെപിഎസി ലളിത മരിച്ച് 16 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ടീസർ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ലയാളികളെ ഏറെ വേദനിപ്പിച്ചാണ് നടി കെപിഎസി ലളിത വിടപറഞ്ഞത്. ഇപ്പോൾ അമ്മയുടെ ജന്മദിനത്തിൽ തന്റെ പുതിയ ചിത്രം ജിന്നിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. കെപിഎസി ലളിത മരിച്ച് 16 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ടീസർ എത്തിയത്. 

'അമ്മ പോയതിന് ശേഷമുള്ള 16ാം ദിവസമായിരുന്നു ഇന്നലെ. ഔദ്യോഗിക ദുഃഖാചരണം അവസാനമായാണ് അതിനെ കണക്കാക്കുന്നത്. ഇന്ന് അമ്മയുടെ ജന്മദിനം ആകേണ്ടതായിരുന്നു. അതുകൊണ്ട് ഈ ശുഭ ദിനത്തില്‍ എന്ററെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് ജോലിയിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ അമ്മയുടെ നഷ്ടമേല്‍പ്പിച്ച വേദനയില്‍ നിന്ന് കരകയറാന്‍ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ഞാന്‍ തേടുകയാണ്. സിദ്ധാര്‍ഥ് കുറിച്ചു.

സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ചിത്രമാണ് ജിന്ന്. ചിത്രത്തിൽ ലാലു എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്. ആകാംക്ഷ ജനിപ്പിക്കുന്ന ടീസറിൽ സൗബിന്റെ പ്രകടനം തന്നെയാണ് ആരാധകരുടെ മനം കവരുന്നത്.  ശാന്തി ബാലചന്ദ്രൻ നായികയായി എത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. പ്രശാന്ത് പിള്ളയാണ് സം​ഗീതം ഒരുക്കുന്നത്. രാജേഷ് ഗോപിനാഥനാണ് തിരക്കഥ. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; 'വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി'; സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!

JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

SCROLL FOR NEXT