ഫോട്ടോ: ട്വിറ്റർ 
Entertainment

'എല്ലാവരേയും അദ്ദേഹം കരയിക്കുന്നു'; പുനീതിന്റെ അവസാന സിനിമയ്ക്ക് വൻ വരവേൽപ്പ്

ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് സ്‌ക്രീനിംഗാണ് 'ജെയിംസി'ന് ലഭിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടൻ പുനീത് രാജ്കുമാർ നായകനായി എത്തിയ ജെയിംസ് ഇന്ന് തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. പ്രിയതാരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്. അപ്പുവിന്റെ അവസാന സിനിമയായതിനാൽ വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവിധ ഭാഷകളിലായി എത്തുന്ന ചിത്രം നാലായിരത്തിൽ അധികം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുക. ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് സ്‌ക്രീനിംഗാണ് 'ജെയിംസി'ന് ലഭിക്കുന്നത്. 

മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് തിയറ്ററിൽ നിന്ന് ലഭിക്കുന്നത്. അടുത്ത മൂന്നു ദിവസങ്ങളിൽ കർണാടകയിലെ തിയറ്ററുകളെല്ലാം ഹൗസ് ഫുൾ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചേതന്‍ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചേതന്‍ കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കുന്ന മാസ് എന്റര്‍ടെയ്നറാണ്. 

ട്വിറ്ററിലും മറ്റും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് വരുന്നത്. ജെയിംസിലെ ഡാൻസും ഫൈറ്റുമെല്ലാം കണ്ട് തങ്ങൾ കരയുകയാണ് എന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ തെറ്റുകുറ്റങ്ങളുടെ കണക്കെടുക്കാതെ അവസാനമായി തങ്ങളുടെ പ്രിയതാരത്തെ തിയറ്ററിൽ ആഘോഷമാക്കുകയാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്. നിരവധി താരങ്ങളും അവരുടെ ആരാധകരും ജെയിംസിന് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തുന്നുണ്ട്. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹൃദയാഘോതത്തെ തുടർന്ന് പുനീത് വിടപറയുന്നത്. 46ാം വയസിലെ സൂപ്പർതാരത്തിന്റെ അപ്രതീക്ഷിത മരണം ആരാധകർ വേദനയായിരുന്നു. ജെയിസിന്റെ ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. പുനീതിന് വേണ്ടി അദ്ദേഹത്തിന്റെ സഹോദരനാണ് ഡബ്ബിങ് ചെയ്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT