ലെന/ ഇൻസ്റ്റ​ഗ്രാം 
Entertainment

‌115ാം സിനിമയിൽ പുതിയ റോളിൽ, തിരക്കഥാകൃത്തായി ലെന; ഓളം ഫസ്റ്റ് ലുക്ക് പോസ്റ്റർ

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ സൗബിൻ ഷാഹിർ  പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങൾകൊണ്ട് അമ്പരപ്പിക്കാറുള്ള നടിയാണ് ലെന. ഇപ്പോൾ പുതിയ റോളിൽ എത്തുകയാണ് താരം. തിരക്കഥാകൃത്തായാണ് ലെന ചുവടുവയ്ക്കാൻ ഒരുങ്ങുന്നത്. പുതിയ ചിത്രം ഓളത്തിനായാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ സൗബിൻ ഷാഹിർ  പുറത്തുവിട്ടു. 

നവാഗത സംവിധായകൻ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലെനയ്ക്കൊപ്പം അഭിലാഷും ചിത്രത്തിൽ സഹതിരക്കഥാകൃത്താവുന്നുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ താരം തന്റെ പുതിയ അവതാരത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞു. സിനിമ ഇന്റസ്ട്രിയിലെ എന്റെ 23 വർഷം നീണ്ട കരിയറിൽ നിങ്ങൾ തന്ന പിന്തുണയ്ക്കും ആത്മവിശ്വാസത്തിനും നന്ദി പറയുന്നു. എന്റെ കരിയറിലെ പുതിയ യാത്രയെക്കുറിച്ച് പറയാൻ ഞാൻ ആ​ഗ്രഹിക്കുകയാണ്. 115ാം ചിത്രം ഓളത്തിൽ ഞാൻ തിരക്കഥാകൃത്താവുകയാണ്- ലെന കുറിച്ചു. 

നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അർജുൻ അശോകൻ, ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തിൽ എത്തുന്നത്. സംഗീതം അരുൺ തോമസ്, ഛായാഗ്രഹണം അസ്കർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്