Lena ലെന
Entertainment

നാസ സ്‌പേസ് സെന്ററില്‍ നിന്നും ലെന, എല്ലാത്തിനും നന്ദി ഭര്‍ത്താവിനെന്ന് താരം; അഭിമാനമെന്ന് ആരാധകര്‍

എല്ലാത്തിനും നന്ദി പറയുന്നത് ഭര്‍ത്താവിന്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി ലെന പങ്കുവച്ച ചിത്രങ്ങള്‍. നാസ സ്‌പേസ് സെന്ററില്‍ നിന്നുള്ള തന്റെ ചിത്രങ്ങളാണ് ലെന പങ്കുവച്ചിരിക്കുന്നത്. ഈ മനോഹരമായ ഓര്‍മ്മകള്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് ലെന പറയുന്നത്. എല്ലാത്തിനും നന്ദി പറയുന്നത് ഭര്‍ത്താവിനാണെന്നും ലെന പറയുന്നുണ്ട്.

ലെനയുടെ ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആക്‌സിയോം 4 ദൗത്യത്തിലെ ബാക്ക് അപ്പ് പൈലറ്റ് ആയിരുന്നു. ശുഭാംശു ശുക്ലയ്ക്ക് എന്തെങ്കിലും കാരണവശാല്‍ യാത്ര ചെയ്യാന്‍ കഴിയാതെ വന്നാല്‍ പ്രശാന്തായിരുന്നു പകരക്കാരന്‍ ആകേണ്ടിയിരുന്നത്.

കഴിഞ്ഞ പത്ത് മാസമായി നാസയില്‍ ശുഭാംശുവിനൊപ്പം പരിശീലനത്തിലായിരുന്നു പ്രശാന്തും. വിക്ഷേപണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹവും ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ ഉണ്ടായിരുന്നു. നേരത്തെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും പ്രശാന്ത് പകര്‍ത്തിയ വീഡിയോ ലെന പങ്കുവച്ചിരുന്നു.

2024 ജനുവരി 17 നായിരുന്നു ലെനയുടേയും പ്രശാന്തിന്റേയും വിവാഹം. എന്നാല്‍ ഫെബ്രുവരിയിലാണ് താന്‍ വിവാഹിതയായ കാര്യം ലെന ആരാധകരുമായി പങ്കുവെക്കുന്നത്. ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ആയിരുന്നു പ്രശാന്ത്. പ്രധാനമന്ത്രി ഗഗന്‍യാന്‍ ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കുന്നത് വരെ കാത്തിരുന്ന ശേഷമാണ് ലെന കല്യാണക്കാര്യം പുറത്ത് വിടുന്നത്.

അതേസമയം ഔസേപ്പിന്റെ ഒസ്യത്ത്, ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‌സ്, നാന്‍സി റാണി എന്നിവയാണ് ഈയ്യടുത്തായി പുറത്തിറങ്ങിയ ലെനയുടെ സിനിമകള്‍. നാന്‍സി റാണിയാണ് ഒടുവില്‍ പുറത്തിറങ്ങിയത്. വലത് വശത്തെ കള്ളന്‍ ആണ് പുതിയ സിനിമ.

Lena Shares Photos From Nasa All Thanks To Husband

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി