സ്പിരിച്വാലിറ്റിയെക്കുറിച്ചും മറ്റും തുറന്നുപറഞ്ഞതിന്റെ പേരിൽ ഒരുപാട് ട്രോളുകൾക്ക് ഇരയായിട്ടുള്ള നടിയാണ് ലെന. തനിക്കെതിരെ ഉയരുന്ന ഇത്തരം നെഗറ്റീവ് കമന്റുകളെയൊന്നും ലെന മൈൻഡ് ആക്കാറേയില്ല. ഇപ്പോഴിതാ സ്ത്രീകളെ പോലെ തന്നെ പുരുഷൻമാർക്കും മൂഡ് സ്വിങ്സ് ഉണ്ടാകാറുണ്ടെന്ന് പറയുകയാണ് ലെന.
സ്ത്രീകളിലെ പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷൻമാരിൽ ആൻഡ്രോപോസുണ്ടെന്ന് ലെന പറഞ്ഞു. വാർധക്യം വന്നു എന്ന് പറയുമ്പോൾ വരുന്ന കുറേ പ്രശ്നങ്ങളൊക്കെ ആൻഡ്രോപോസിന്റെ ലക്ഷണങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറഞ്ഞത്.
"പുരുഷൻമാരിൽ മൂഡ് സ്വിങ്സ് കണ്ടിട്ടില്ലേ. രാവിലെ നല്ല സന്തോഷമായിട്ടിരുന്നിട്ട് ഉച്ചയ്ക്ക് മുഖം വീർപ്പിച്ചിരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. അവർക്കും മൂഡ് സ്വിങ്സുണ്ട്. പക്ഷേ അവർക്ക് സ്ത്രീകളുടെ അതേ കാരണങ്ങൾ പറയാനില്ല എന്നേയുള്ളൂ.
പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷൻമാരിൽ ആൻഡ്രോപോസുണ്ട് (Andropause). അവർക്ക് ടെസ്റ്റോസ്റ്റിറോണിന്റെ ലെവൽ കുറഞ്ഞു തുടങ്ങുമ്പോൾ ഈ അവസ്ഥയിലേക്ക് പോകും. പക്ഷേ സ്ത്രീകളുടെ അതേ ലക്ഷണങ്ങളല്ല പുരുഷൻമാർക്കുണ്ടാകുന്നത്. അവർക്ക് പേടിയും ദേഷ്യവും ഇറിറ്റേഷനുമൊക്കെ വരും.
പണ്ടൊക്കെ 55 വയസിന് മുകളിലുള്ളവർക്കായിരുന്നു അത് വന്നിരുന്നത്. ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അനുസരിച്ച് അത് നേരത്തെയായി തുടങ്ങിയിട്ടുണ്ട്. കുറേ വ്യത്യാസങ്ങൾ വരും. മസിൽ ടോണിൽ വ്യത്യാസം വരും. വാർധക്യം വന്നു എന്ന് പറയുമ്പോൾ വരുന്ന കുറേ പ്രശ്നങ്ങളൊക്കെ ആൻഡ്രോപോസിന്റെ ലക്ഷണങ്ങളാണ്". - ലെന പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates