

തന്റെ പഴയകാല ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായ ശോഭന. നെറ്റിയിൽ വലിയ ചുവന്ന പൊട്ടും കൺമഷിയെഴുതിയ കണ്ണുകളുമായി അതിസുന്ദരിയായാണ് ശോഭനയെ ചിത്രത്തിൽ കാണാനാവുക. കണ്ണുകളിലൂടെ കഥ പറയുന്ന ശോഭനയുടെ തനതായ സ്റ്റൈൽ തന്നെയാണ് ഈ ഫോട്ടോകളുടെ പ്രധാന ആകർഷണം.
പഴയൊരു ചുവന്ന സാരിയും വലിയ കമ്മലുകളും ചുവന്ന പൊട്ടും അണിഞ്ഞുള്ള താരത്തിന്റെ ലളിതമായ വേഷവിധാനം പഴയകാല ഓർമ്മകളെയാണ് ആരാധകരിലേക്ക് തിരികെ എത്തിക്കുന്നത്. 'കാലം എത്ര കഴിഞ്ഞാലും ശോഭനയുടെ ശാലീനസൗന്ദര്യത്തിനും കണ്ണുകളിലെ ആ തിളക്കത്തിനും ഒരു മാറ്റവുമില്ലെന്നാണ് ചിത്രത്തിന് താഴെ ആരാധകർ കുറിക്കുന്നത്'.
'വെള്ളാനകളുടെ നാട്' സമയത്തു ഉള്ളതാണോ ?, 'യാത്ര' സിനിമയിലെ ഫോട്ടോസ് ആണോ....?' എന്നൊക്കെ ചോദിക്കുന്നവരും കുറവല്ല. അതേസമയം അഭിനയത്തേക്കാളേറെ നൃത്ത വേദികളിലാണ് ശോഭന സജീവമായിരിക്കുന്നത്.
മോഹൻലാൽ നായകനായെത്തിയ ‘തുടരും’ ആണ് ശോഭനയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ബോളിവുഡ് ചിത്രമായ ‘രാമായണ’യിലും ശോഭന പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates