ലിയോ പോസ്റ്റർ 
Entertainment

രജനിയുടെ ജയിലറെ തകർത്തു, കേരളത്തിൽ ഒന്നാമനായി വിജയ്: 'ലിയോ' കേരളത്തിൽ ഏറ്റവും കളക്ഷൻ നേടുന്ന തമിഴ് ചിത്രം

58 കോടിയിൽ അധികം രൂപയാണ് ഇതിനോടകം ചിത്രം കേരളത്തിൽ നിന്ന് നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി വിജയ്‌യുടെ ലിയോ. 58 കോടിയിൽ അധികം രൂപയാണ് ഇതിനോടകം ചിത്രം കേരളത്തിൽ നിന്ന് നേടിയത്. രജനീകാന്ത് ചിത്രം ജയിലറിന്റെ റെക്കോർഡാണ് ലിയോ തകർത്തത്. 57.7കോടിയായിരുന്നു ജയിലറിന്റെ കേരളത്തിലെ കളക്ഷൻ. 

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും കേരളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിനുള്ളത്. പല ഷോകളും ഹൗസ് ഫുൾ ആയാണ് പ്രദർശിപ്പിക്കുന്നത്. അതിനിടെ ആ​ഗോള തലത്തിലും ചിത്രത്തിന്റെ കളക്ഷനിൽ വലിയ നേട്ടമാണ് ഉള്ളത്. ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ 600 കോടിയിലേക്ക് കുതിക്കുകയാണ്. ഇതിനോടെ 578 കോടിയാണ് ചിത്രം നേടിയത്. തമിഴ്നാട്ടിൽ നിന്ന് മാത്രം 200 കോടിയും ചിത്രം നേടി. 

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തിയത്. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തി. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമാണം. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്നർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT