ലോകേഷ് കനകരാജ്, വിജയ്/ ഫെയ്‌സ്‌ബുക്ക് 
Entertainment

വിവാദക്കുരുക്കിൽ പെട്ടത് പലതവണ, ലിയോ റിലീസിന് മുന്നോടിയായി തിരുപ്പതി ദർശനം നടത്തി ലോകേഷ് കനകരാജ്

ഒക്ടോബർ 19നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് ചിത്രം ലിയോയുടെ റിലീസിന് മുന്നോടിയായി തിരുപ്പതി ദർശനം നടത്തി സംവിധായകൻ ലോകേഷ് കനകരാജ്. ഒക്ടോബർ 19നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

ലിയോയുടെ സഹ തിരക്കഥാകൃത്തായ രത്ന കുമാറും ലോകേഷിനൊപ്പം തിരുപ്പതി ക്ഷത്രത്തിൽ ദർശനം നടത്തി. ഇരുവരുടെയും ദർശനം നടത്തുന്നതിന്റെ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിലും വൈറലായിക്കഴിഞ്ഞു.

സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. സഞ്ജയ് ദത്ത്, തൃഷ, അർജുൻ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു, ബാബു ആന്റണി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നത്. 

ഒന്നിനു പിന്നാലെ ഒന്നായി വിവാദങ്ങൾ പലതവണ ദളപതി ചിത്രം ലിയോയെ പിടിമുറുക്കിയിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ടായിരുന്നു.  ട്രെയിലറിലെ സ്ത്രീവിരുദ്ധ പരാമർശവും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് നിർമാതാക്കൽക്കെതിരെ നർത്ത‌കർ  പരാതി നൽകിയതുമൊക്കെ ചിത്രത്തെ വിവാദക്കുരുക്കി പെടുത്തി.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം