വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സീരിയല്‍ സെറ്റില്‍ പുലിയിറങ്ങി! ഓടി രക്ഷപ്പെട്ട് താരങ്ങളടക്കമുള്ളവര്‍ (വീഡിയോ)

200 ഓളം ആളുകള്‍ ഈ സമയത്ത് സെറ്റിലുണ്ടായിരുന്നു. പുലിയെ കണ്ടതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സീരിയല്‍ ഷൂട്ടിങ് സെറ്റില്‍ പുലിയിറങ്ങിയത് ഭീതി പരത്തി. ഗൊരേഗാവ് ഫിലിം സിറ്റിയിലെ മറാഠി സീരിയലിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. വൈകീട്ട് നാല് മണിയോടെയാണ് പുലി അതിന്റെ കുഞ്ഞുമായി എത്തിയത്. 

200 ഓളം ആളുകള്‍ ഈ സമയത്ത് സെറ്റിലുണ്ടായിരുന്നു. പുലിയെ കണ്ടതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

കഴിഞ്ഞ ദിവസം മറ്റൊരു മറാഠി സീരിയല്‍ ഷൂട്ടിങ് സ്ഥലത്തും സമാന സംഭവമുണ്ടായിരുന്നു. ഇത്തരത്തില്‍ സെറ്റുകളില്‍ പുലിയിറങ്ങുന്നതു പതിവായി മാറുന്നുണ്ടെന്നു ഓള്‍ ഇന്ത്യ സൈന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ ശ്യാംലാല്‍ ഗുപ്ത പ്രതികരിച്ചു. 

മൂന്നോ, നാലോ സെറ്റുകളിലായി ഇത്തരത്തില്‍ പുലിയിറങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കില്‍ തങ്ങള്‍ സമരത്തിനിറങ്ങും. ഫിലിം സിറ്റിയുടെ പ്രവര്‍ത്തനവും നിര്‍ത്തേണ്ടി വരും. ശ്യാംലാല്‍ മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT