ചിത്രം: ട്വിറ്റർ 
Entertainment

'ന്നാ താൻ കേസ് കൊട്', 'പാപ്പൻ' മുതൽ 'സീതാരാമം' വരെ; ഓണത്തിന് ഒടിടിയിൽ റിലീസ് മാമാങ്കം 

തിരുവോണ ദിവസം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്  ‘ന്നാ താൻ കേസ് കൊട്’ ഒടിടിയിലെത്തുക

Author : സമകാലിക മലയാളം ഡെസ്ക്

ണത്തിന് തിയറ്ററുകളിലെന്നപോലെ ഒടിടിയിലും കാത്തിരുന്ന നിരവധി സിനിമകളാണ് എത്തുന്നത്. തിയറ്ററിൽ വലിയ വിജയം നേടിയ കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ ആണ് തുരുവോണനാളിലെ പ്രധാന റിലീസുകളിലൊന്ന്. ഇതിനു പുറമേ സുരേഷ് ​ഗോപിയുടെ പാപ്പൻ, തെലുങ്ക് ചിത്രം വിക്രാന്ത് റോണ, ജോൺ എബ്രഹാം ചിത്രം ഏക് വില്ലൻ റിട്ടേൺസ്, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയവയും ദുൽഖർ സൽമാൻ നായകനായ സിതാരാമവും ഓണത്തിന് ഒടിടിയിലൂടെ പ്രേക്ഷകരിലേക്കെത്തും. 

സെപ്റ്റംബർ എട്ട്, തിരുവോണ ദിവസം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്  ‘ന്നാ താൻ കേസ് കൊട്’ ഒടിടിയിലെത്തുക. പാപ്പൻ സീ5 പ്ലാറ്റ്ഫോമിലൂടെ സെപ്റ്റംബർ ഏഴിന് എത്തും. പ്രിയൻ ഓട്ടത്തിലാണ്, വിക്രാന്ത് റോണ എന്നീ ചിത്രങ്ങൾ ഓണം പ്രമാണിച്ച് ഇതിനോടകം റിലീസ് ചെയ്തുകഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഇരു ചിത്രങ്ങളും ഒടിടിയിൽ എത്തിയത്. സീ5ലാണ് വിക്രാന്ത് റോണ കാണാനാകുക.  

ദുൽഖർ ചിത്രം സിതാരാമം വെള്ളിയാഴ്ച ആമസോൺ പ്രൈമിൽ എത്തും. ചിത്രത്തിന്റെ മലയാളം, തമിഴ് ഡബ്ബ് വേർഷനുകൾ പ്രേക്ഷകർക്ക് കാണാനാകും. സെപ്റ്റംബർ 11ന് നെറ്റ്ഫ്ലിക്സിലാണ് തല്ലുമാലയുടെ റിലീസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കുരുന്നുകളുടെ സുരക്ഷ; പൊലീസ് ക്ലിയറന്‍സ്, യൂണിഫോം, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് എംവിഡി നിര്‍ദേശങ്ങള്‍

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ മെക്കാനിക്ക് മരിച്ചു

SCROLL FOR NEXT