സാറ അലി ഖാൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഈ നിമിഷങ്ങളിൽ ജീവിക്കൂ', മാലിദ്വീപിൽ സാറയുടെ ആഘോഷം, ചിത്രങ്ങൾ വൈറൽ

നീല സ്വിംസ്യൂട്ടും ചുവന്ന സണ്‍ഗ്ലാസും അണിഞ്ഞ് താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരുടെ മനസു കീഴടക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മാലിദ്വീപിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിച്ച് ബോളിവുഡ് നടി സാറ അലി ഖാൻ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരം പങ്കുവെച്ച ചിത്രങ്ങള്‍. ബിക്കിനിയില്‍ മാലിദ്വീപില്‍ ചില്‍ ചെയ്യുന്ന സാറയാണ് ചിത്രങ്ങളില്‍. നീല സ്വിംസ്യൂട്ടും ചുവന്ന സണ്‍ഗ്ലാസും അണിഞ്ഞ് താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരുടെ മനസു കീഴടക്കുകയാണ്. ഈ നിമിഷങ്ങളില്‍ ജീവിക്കൂ, ഓളത്തിനൊപ്പം നീങ്ങൂ എന്ന അടിക്കുറിപ്പിലിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അമ്മ അമൃത സിങ്ങിനും സഹോദരന്‍ ഇബ്രഹിം അലി ഖാനുമൊപ്പമാണ് താരം അവധി ആഘോഷിക്കാന്‍ എത്തിയത്. മാലിദ്വീപില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് ഇതിനോടകം താരം പങ്കുവെച്ചത്. അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ഡിന്നറിന്റേയും കടല്‍ തീരത്തുനിന്നുള്ള ചിത്രങ്ങളും താരം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തു. 

വരുണ്‍ ധവാന്റെ നായികയായി എത്തിയ കൂലി നമ്പര്‍ വണ്‍ ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ അക്ഷയ് കുമാറിനും ധനുഷിനുമൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സാറ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍