DC  
Entertainment

തീപ്പൊരി ആക്ഷനുമായി ലോക്കിയും വാമിഖയും; ബിജിഎമ്മില്‍ തീ കോരിയിട്ട് അനിരുദ്ധ്; 'ഡിസി' ട്രെയ്‌ലര്‍ പുറത്ത്

ട്രെയ്‌ലറിന്റെ ഹൈലൈറ്റ് അനിരുദ്ധ് ഒരുക്കിയ പശ്‌ചാത്തല സംഗീതമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി' യുടെ ട്രെയ്‌ലർ പുറത്ത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രം ഓഗസ്റ്റ് 7 ന് ആഗോള റിലീസായി എത്തുന്നു. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബുഷൻ പാർട്ണർ. സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്.

ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ മൂഡ് കൃത്യമായും പ്രേക്ഷകരിലെത്തിക്കുന്ന ട്രെയ്‌ലറിന്റെ ഹൈലൈറ്റ് അനിരുദ്ധ് ഒരുക്കിയ പശ്‌ചാത്തല സംഗീതമാണ്. അതിനൊപ്പം വമ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ ഭാഗമാണെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്.

റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയിരിക്കുന്നു എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.

അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ, സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം, കലസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, സ്റ്റിൽസ്: അമീർ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോഗ്രാഫി: വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ. പിആർഒ - ശബരി

Lokesh Kanagaraj and Wamiqa Gabbi starrer DC trailer is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചു, പക്ഷെ തുടർന്നുള്ള നടപടികളിൽ പങ്കാളിയായില്ല; രാജ്യസഭയിൽ വ്യക്തമാക്കി കേന്ദ്രം

രക്ഷാപ്രവർത്തന കേസ് അട്ടിമറി; 3 ഡിവൈഎസ്പിമാർക്ക് എതിരെ വകുപ്പുതല അന്വേഷണം

ശരീരപ്രകൃതിയും മലയാളവും ആത്മവിശ്വാസമില്ലാതാക്കി, സിനിമ ചെയ്യണമെന്ന് പറഞ്ഞത് അമ്മയോട്: വിസ്മയ മോഹന്‍ലാല്‍

വീട്ടമ്മ കുളിക്കാന്‍ കയറിയ തക്കം നോക്കി അകത്തു കടന്നു; 10 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നു

അജിൻക്യ രഹാനെ; 6 ടെസ്റ്റ് '0 തോൽവി'... 3 ഏകദിനം '0 തോൽവി'! പടിയിറങ്ങിയ 'അപൂർവത'...