ബെൻസ് (Benz) ഇൻസ്റ്റ​ഗ്രാം
Entertainment

ഇത് നിവിൻ പോളി ആണോ! ലോകേഷ്- രാഘവ ലോറൻസ് ചിത്രത്തിലെ വില്ലൻ? വിഡിയോയുമായി സംവിധായകൻ

ബെൻസിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണിപ്പോൾ.

സമകാലിക മലയാളം ഡെസ്ക്

കൈതി എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകൻ ലോകേഷ് കനകരാജ്, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് (എൽസിയു) തുടക്കമിട്ടത്. എൽസിയുവിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് രാ​ഘവ ലോറൻസ് നായകനായെത്തുന്ന ബെൻസ് (Benz). ലോകേഷ് കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭാ​ഗ്യരാജ് കണ്ണൻ ആണ്. ബെൻസിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണിപ്പോൾ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ ഇന്ന് വൈകുന്നേരം അ‍ഞ്ച് മണിയോടെ അണിയറപ്രവർത്തകർ പുറത്തുവിടും. ബാഡി എന്നാണ് ചിത്രത്തിലെ വില്ലന്റെ പേര്. അതിന് മുൻപായി ഒരു സർപ്രൈസ് വി‍ഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

'അവൻ അടുത്ത വീട്ടിലെ പയ്യൻ ആയിരുന്നു. ഇപ്പോൾ, നിങ്ങളുടെ വാതിൽക്കൽ വരുന്ന കൊടുങ്കാറ്റ് അവനാണ്. ബാഡി വരുന്നു'- എന്നാണ് പുതിയ വിഡിയോയ്ക്ക് ക്യാപ്ഷനായി സംവിധായകൻ കുറിച്ചിരിക്കുന്നത്. ഈ വില്ലൻ നിവിൻ പോളിയാണെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

വിഡിയോയിൽ കാണിച്ചിരിക്കുന്ന നടന്റെ മുഖം വ്യക്തമല്ല. നിവിൻ പോളിയുടെയും നടൻ ആന്റണി പെപ്പയുടെയും പേരാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു പോസ്റ്ററും പുറത്തുവന്നിരുന്നു. ഒരാൾ പുറംതിരിഞ്ഞുനിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തലമുടി നീട്ടി താടിയുള്ള ഒരാളാണിതെന്ന് പോസ്റ്ററിൽ വ്യക്തമാണ്. ഞങ്ങളുടെ വില്ലനെ പരിചയപ്പെടുത്തുന്നു എന്നാണ് പോസ്റ്ററിലെ ആൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ എഴുതിയിരിക്കുന്നത്.

'You are ‘N’ot Ready for this' എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഭാ​ഗ്യരാജ് കണ്ണൻ എഴുതിയത്. ഇതിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന എൻ എന്ന അക്ഷരം നിവിൻ പോളിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് കമന്റുകൾ വന്നിരിക്കുന്നത്.

സമീപകാലത്ത് നിവിൻ പോളിയുടെ രൂപമാറ്റത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് ഈ ചിത്രത്തിനു വേണ്ടിയാണെന്നും കമന്റുകളുണ്ട്. സായ് അഭയങ്കര്‍ ആണ് ബെന്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT