കൂലി (Coolie) എക്സ്
Entertainment

ഫഹദിനെ കാസ്റ്റ് ചെയ്തു, നറുക്ക് വീണത് സൗബിന്, 'എനിക്ക് 'കൂലി' ട്രെയ്‌ലർ മാത്രമേ തരാനുള്ളൂ'; തീയതി പുറത്തുവിട്ട് ലോകേഷ്

എനിക്ക് ഒരു ട്രെയ്‌ലർ മാത്രമേ തരാനുള്ളൂ, അത് ഓ​ഗസ്റ്റ് രണ്ടിന് എത്തും.

സമകാലിക മലയാളം ഡെസ്ക്

രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലി തെന്നിന്ത്യൻ സിനിമാ ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഹൈപ്പ് ചെറുതൊന്നുമല്ല. ഓ​ഗസ്റ്റ് 14 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളൊക്കെ അണിയറപ്രവർത്തകർ ഇതിനോടകം തന്നെ തുടങ്ങി കഴി‍ഞ്ഞു.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ ഓ​ഗസ്റ്റ് രണ്ടിന് എത്തുമെന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലോകേഷ്.

"ഒരു ട്രെയ്‌ലർ, പിന്നെ സിനിമ അത്രേയുള്ളൂ. അതിലുപരി, എന്തും ഒരു സമ്മാനമായിരിക്കും... നിങ്ങൾക്കൊന്ന് റിലാക്സ് ആകാനും അതുപോലെ ഒരു കൊമേഴ്സ്യൽ സിനിമ കാണുന്നതിന്റെ സംതൃപ്തി കിട്ടുകയും വേണം. എനിക്ക് ഒരു ട്രെയ്‌ലർ മാത്രമേ തരാനുള്ളൂ, അത് ഓ​ഗസ്റ്റ് രണ്ടിന് എത്തും. - ലോകേഷ് പറഞ്ഞു.

കൂലിയിൽ ആക്ഷൻ സീനുകൾക്ക് ഉള്ളതു പോലെ തന്നെ ഇമോഷൻ സീനുകൾക്കും പ്രാധാന്യമുണ്ടെന്ന് ലോകേഷ് പറഞ്ഞു. "ഫസ്റ്റ് ഹാഫ് കൂടുതലും ഇമോഷ്ണൽ രം​ഗങ്ങളാണ്. പെട്ടെന്ന് തന്നെ ആക്ഷനിലേക്ക് തിരിയുകയും ചെയ്യും. അവിടെ നിങ്ങൾക്ക് രജനി സാറിന്റെ മറ്റൊരു മുഖം കാണാൻ കഴിയും".- ലോകേഷ് കൂട്ടിച്ചേർത്തു.

"പുതിയ കുറേ സ്റ്റൈലുകളും അതുപോലെ ടെക്നിക്കൽ സംഭവങ്ങളുമൊക്കെയുണ്ട് കൂലിയിൽ. സെക്കൻഡ് ഹാഫിലേക്ക് വരുമ്പോൾ എഴുത്ത് തന്നെ വ്യത്യസ്തമാണ്. ഹൈപ്പ് വളരെ കൂടുതലാണ്, അതുകൊണ്ടാണ് ചിത്രത്തിന് മറ്റൊരു ടീസർ ഇല്ലാത്തത്".-ലോകേഷ് വ്യക്തമാക്കി.

അതേസമയം കൂലിയിലെ മോണിക്ക എന്ന ​ഗാനവും സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്. പൂജ ഹെ​ഗ്ഡയെ കടത്തിവയ്ക്കുന്ന പെർഫോമൻസ് ആണ് നടൻ സൗബിൻ ഷാഹിർ ചെയ്തിരിക്കുന്നത്. ചിത്രത്തിലേക്ക് ആദ്യം ഫഹദ് ഫാസിലിനെ കാസ്റ്റ് ചെയ്തിരുന്നുവെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.

സൗബിൻ അവതരിപ്പിക്കുന്ന ദയാൽ എന്ന കഥാപാത്രത്തിനായിട്ടായിരുന്നു ഫഹദിനെ പരി​ഗണിച്ചിരുന്നത്. എന്നാൽ ഡേറ്റ് പ്രശ്നം കാരണം ഫഹദിന് തങ്ങളോടൊപ്പം സഹകരിക്കാൻ ആയില്ലെന്നും പിന്നീട് സൗബിനിലേക്ക് പോവുകയായിരുന്നുവെന്നും ലോകേഷ് പറഞ്ഞു.

Earlier choice for Soubin’s role in Coolie was Fahadh Faazil says Director Lokesh Kanagaraj, Trailer will be out on August 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT