ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'വിക്രം കാണുന്നതിനു മുന്‍പ് കൈതി വീണ്ടും കാണൂ', ആരാധകരോട് ലോകേഷ് കനകരാജ്

'ഫാന്‍ ബോയ് എന്ന നിലയില്‍ കമല്‍ഹാസനുള്ള സമ്മാനമാണ് വിക്രം'

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികളെ ഏറെ ആവേശത്തിലാക്കി വിക്രം തിയറ്ററിലെത്തിയിരിക്കുകയാണ്. കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് പുറത്തുവരുന്നത്. അതിനിടെ ശ്രദ്ധ നേടുന്നത് ലേകേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ്. കമല്‍ഹാസന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ കൈതി സിനിമ കാണണമെന്നും ലോകേഷ് പറയുന്നത്. 

ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പാണ് ലോകേഷ് കുറിപ്പ് പങ്കുവച്ചത്. തന്റെ ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഇത്ര അധികം വികാരാധീനനാകുന്നത് ആദ്യമായാണെന്നാണ് ലോകേഷ് കുറിക്കുന്നത്. കുട്ടിക്കാലം മുതല്‍ താന്‍ ഉലകനായകന്റെ ആരാധകനാണ്. സ്വപ്‌നതുല്യമായ അനുഭവമായിരുന്നെന്നും ഏറെ ബഹുമാനത്തോടെയാണ് കമല്‍ഹാസനെ സംവിധാനം ചെയ്തത് എന്നുമാണ് ലോകേഷ് കുറിച്ചത്. 

ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി. 18 മാസം മുന്‍പാണ് വിക്രത്തിനായി പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നത്. ടീമെന്ന നിലയില്‍ ഞങ്ങള്‍ രക്തവും വിയര്‍പ്പും ഒഴുക്കി. ഉലകനായകന്‍ കമല്‍ഹാസനെ ആഘോഷിക്കാനുള്ള ചിത്രമാണ് വിക്രമെന്നും ലോകേഷ് പറയുന്നു. ഫാന്‍ ബോയ് എന്ന നിലയില്‍ കമല്‍ഹാസനുള്ള സമ്മാനമാണ് ചിത്രമെന്നും എല്ലാക്കാലവും ഈ ഓര്‍മകള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പോസ്റ്റിന് അവസാനമാണ് കൈതിയെക്കുറിച്ച് ലോകേഷ് പറയുന്നത്. വിക്രത്തിന്റെ ലോകത്തേക്ക് കടക്കുന്നതിനു മുന്‍പ് കൈതി ഒരുവട്ടം കൂടി കാണൂ എന്നാണ് ആരാധകരോട് അദ്ദേഹം പറയുന്നത്. കാര്‍ത്തിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത ചിത്രമാണ് കൈതി. ചിത്രം സൂപ്പര്‍ഹിറ്റായി മാറിയതോടെയാണ് ലോകേഷ് സ്റ്റാര്‍ സംവിധായകനായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT