വീഡിയോ സ്ക്രീൻഷോട്ട് 
Entertainment

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ്; ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’, റിലീസ് തിയതി, വിഡിയോ 

ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം ‘വിക്ര’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 3ന് തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസ് പ്രമൊ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കമൽഹാസൻ നായകനാകുന്ന സിനിമയിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവമുള്ള സിനിമയായിരിക്കും ‘വിക്രം’.  നരേനും ചിത്രത്തിൽ പ്രധാന റോളിലുണ്ട്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും ലോകേഷ് തന്നെയാണ്. അനിരുദ്ധാണ് സം​ഗീതം. ​ഗിരീഷ് ​ഗം​ഗാധരനാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. രാജ് കമൽ ഇന്റർനാഷണലാണ് ചിത്രം നിർമിക്കുന്നത്.

ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. വേലൈക്കാരൻ, സൂപ്പർ ഡീലക്‌സ് എന്നീ തമിഴ് ചിത്രങ്ങളിലാണ് താരം മുൻപ് അഭിനയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT