എസ് ജാനകി ഇളയരാജയ്‌ക്കൊപ്പം  
Entertainment

ജാനകിയമ്മ മലയാളിയെ പാടി ഉറക്കിയ അഞ്ച് താരാട്ടുപാട്ടുകള്‍, നിത്യവാത്സല്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഓലത്തുമ്പത്തിരുന്നൂയലാടും.......

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ

എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ

വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ

എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ

ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ

പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍ കുടമേ ഹോയ്

കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം

വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും

നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും

ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും

ആനന്ദ തേനിമ്പ തേരില്‍ ഞാനീ

മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ

ഓലത്തത്തേ ഞാനും നിന്നോടൊപ്പം

ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ

പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം

എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍

സംഗീതം - ഇളയരാജ

വരികള്‍ - ബിച്ചു തിരുമല

ആലാപനം - എസ് ജാനകി

ചിത്രം - പപ്പയുടെ സ്വന്തം അപ്പൂസ്

ആഴക്കടലിന്റെ...................

ആഴക്കടലിന്റെ അങ്ങേക്കരയിലായ്

നേരം വെളുക്കുന്ന മേട്ടില്‍

അമ്പിളിമാമനെ പോലെന്റെ മാറിലായ്

ഒട്ടിക്കിടക്കുന്ന മുത്തേ

കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാള്‍

കാത്തിരുന്നൂ ഞാനിരുട്ടില്‍

ഇന്നെന്റെ മണ്‍കുടില്‍ മുന്നിലേ തിണ്ണയില്‍

പൊന്നായ് മിനുങ്ങും വിളക്കേ

ആഴക്കടലിന്റെ അങ്ങേക്കരയിലായ്

നേരം വെളുക്കുന്ന മേട്ടില്‍

അമ്പിളിമാമനെ പോലെന്റെ മാറിലായ്

ഒട്ടിക്കിടക്കുന്ന മുത്തേ

സംഗീതം- വിദ്യാസാഗര്‍

വരികള്‍ -വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

എസ് ജാനകി

ചിത്രം - ചാന്ത്പൊട്ട്

ഉണ്ണിയാരാരിരോ തങ്കമാരാരിരോ.............

ഉണ്ണിയാരാരിരോ തങ്കമാരാരിരോ (2)

എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ

കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില്‍

ഏഴു ലോകങ്ങളും കണ്ടു വാ... (ഉണ്ണിയാരാരിരോ..)

സ്വര്‍ണ്ണമാന്‍കൈകളും വര്‍ണ്ണമേഘങ്ങളും

നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും (2)

കണ്ടു പുന്നാരമോന്‍ നാളെയാളാകണം

നാടിന്നാരാധ്യനായ് നീ വളര്‍ന്നീടണം

ആരിരാരാരിരോ..

ജന്മസാഫല്യമേ നീയുറങ്ങോമനേ

എന്റെയാരോമലേ ആരിരോ...

സംഗീതം - എ ടി ഉമ്മര്‍

വരികള്‍ -ബിച്ചു തിരുമല

ആലാപനം -എസ് ജാനകി

ചിത്രം- അവളുടെ രാവുകള്‍

തങ്കം വേഗമുറങ്ങിയാലായിരം...............

തങ്കം വേഗമുറങ്ങിയാലായിരം

രാരീരാരോ രാരീരാരോ

രാരീരം രാരീരം രാരീരോ

തങ്കം വേഗമുറങ്ങിയാലായിരം

തങ്കക്കിനാവുകള്‍ കാണാം(തങ്കം... )

പണ്ടൊരു രാജ്യത്തെ രാജകുമാരന്റെ

പവിഴ സിംഹാസനം കാണാം (2)

മുത്തശ്ശിക്കഥയിലെ മുത്തിന്നു പോയൊരു

സുല്‍ത്താനെയുണ്ണിക്ക് കാണാം (2)

സുല്‍ത്താനെയുണ്ണിക്കു കാണാം (തങ്കം... )

അമ്പിളി മാമന്റെ മടിയിലിരിക്കണ

മാന്‍ പേട കുഞ്ഞിനെ കാണാം (2)

കാളിന്ദീ തീരത്തു ഗോക്കളെ മേക്കുന്ന

കാര്‍മുകില്‍ വര്‍ണനെ കാണാം (2)

കാര്‍മുകില്‍ വര്‍ണനെ കാണാം ( തങ്കം ... )

സംഗീതം- എം എസ് ബാബുരാജ്

വരികള്‍ - യൂസഫലി കേച്ചേരി

ആലാപനം - എസ് ജാനകി

ചിത്രം - ഉദ്യോഗസ്ഥ

മലര്‍ക്കൊടി പോലെ.................

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ

മയങ്ങൂ.... നീ എന്‍ മടി മേലെ

മയങ്ങൂ.... നീ എന്‍ മടി മേലെ

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ

മയങ്ങൂ.... നീ എന്‍ മടി മേലെ

മയങ്ങൂ..... നീ എന്‍ മടി മേലെ

അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2)

നിറസന്ധ്യയായ് ഞാന്‍ ആരോമലേ

വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്

ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍

സംഗീതം- സലില്‍ ചൗധരി

വരികള്‍ - ശ്രീകുമാരന്‍ തമ്പി

ആലാപനം - എസ് ജാനകി

ചിത്രം - വിഷുക്കണി

Lullaby songs of s Janaki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയാളത്തിന്റെ സ്വന്തം ജാനകി അമ്മ; മറക്കാനാകില്ല ആ മധുരഗീതങ്ങളുടെ തേന്‍മഴ; ഒരുകൊച്ചു സ്വപ്‌നത്തിന്‍...

ആ സ്വരം മാഞ്ഞു.... മലയാളത്തിന്റെ 'സ്വര്‍ണ മുകില്‍'; എസ് ജാനകി വിടവാങ്ങി

ആ മഹാസ്വരത്തിന് നന്ദി; എന്റെ പ്രിയപ്പെട്ട ഗായിക; ജാനകി അമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി

എസ് ജാനകി വിടവാങ്ങി, വിയറ്റ്നാം ബോട്ടപകടം; മരിച്ച 15 പേരില്‍ മലയാളി ദമ്പതികളും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പ്രവാസികള്‍ക്ക് പ്രിയമേറുന്നു കുവൈത്തിനോട്; റെസിഡന്‍സി വിസകള്‍ക്ക് വന്‍ ഡിമാന്‍ഡ്