Lurk Video Song 
Entertainment

'ഇരയുടെ മേൽ കണ്ണും നട്ട്'; മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ; 'ലർക്ക്' വിഡിയോ ഗാനം

ഗാനത്തിലെ ദൃശ്യങ്ങൾ പൂർണ്ണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വന്യമൃഗങ്ങളുമായുള്ള പോരാട്ടം മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ കഥയിൽ ആദ്യ അദ്ധ്യായങ്ങളിലൊന്നാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ വിഷയം പ്രസക്തമായി നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമായി ഒരു സിനിമ വരികയാണ്, ലർക്ക്.

മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന 'ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം റിലീസായി. പതിയിരിക്കുക എന്നർത്ഥമുള്ള 'ലർക്ക്' എന്ന പേരിൽ തന്നെ ആകാംക്ഷയുണർത്തുന്ന സിനിമ ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നു എന്നാണ് ചലച്ചിത്രോത്സവങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.

കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാർ അവതരിപ്പിക്കുന്ന, എം.എ. നിഷാദ് കഥ, സംവിധാനം നിർവ്വഹിച്ച സിനിമ അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പ്രചാരണഗാനം പുറത്തിറക്കുന്നത്. ഈ ഗാനത്തിലെ ദൃശ്യങ്ങൾ പൂർണ്ണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്.

ജാസ്സി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന 'Eyes on the prey' എന്ന ഈ ഇംഗ്ലീഷ്‌ ഗാനത്തിന്റെ വരികൾ തിരക്കഥാകൃത്ത് കൂടിയായ ജുബിൻ ജേക്കബിന്റേതാണ്. ഈണമൊരുക്കിയിരിക്കുന്നത് പ്രകാശ് അലക്സാണ്. വിനോ വിക്രമൻ പിള്ളയാണ് ഗാനത്തിന്റെ ദൃശ്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മനു മഞ്ജിത്താണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പ്രകാശ് അലക്സും, മിനീഷ് തമ്പാനുമാണ് സംഗീതസംവിധാനം. ഗാനങ്ങൾ അവതരിപ്പിക്കുന്നത് മനോരമ മ്യൂസിക്ക് ആണ്.

ജൂലൈയിൽ തിയേറ്ററുകളിലെത്തുന്ന 'ലർക്ക്' ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഇടം നേടിക്കഴിഞ്ഞു. സിലോൺ, കർണാടക ചലച്ചിത്രോത്സവങ്ങളിൽ എം.എ. നിഷാദ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, മധ്യപ്രദേശ് വിന്ധ്യാ ചലച്ചിത്രോത്സവത്തിൽ ടി.ജി. രവി മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം തന്നെ വിപിൻ മണ്ണൂർ ചിത്രസംയോജനത്തിനും, ഗണേശ് മാരാർ ശബ്ദമിശ്രണത്തിനും പുരസ്കാരങ്ങൾ നേടി. അനുമോൾ അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രം ചലച്ചിത്രോത്സവങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മനുഷ്യന്റെ യഥാർത്ഥ ശത്രുവായി പതിയിരിക്കുന്നത് ആരെന്ന ചോദ്യമാണ് ലർക്ക് ഉയർത്തുന്നത്.

സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കർ, നീതാ മനോജ്‌, ഷീജാ വക്കപ്പാടി തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. പ്രദർശനത്തിനെത്തിക്കുന്നത് മാൻ മീഡിയയാണ്.

തിരക്കഥ, സംഭാഷണം-ജുബിൻ ജേക്കബ്, ഛായാഗ്രഹണം- രജീഷ് രാമൻ, ചിത്രസംയോജനം- വിപിൻ മണ്ണൂർ, ചമയം-സജി കാട്ടാക്കട, വസ്ത്രാലങ്കാരം- ഇർഷാദ് ചെറുകുന്ന്, കലാസംവിധാനം- ത്യാഗു തവനൂർ, പശ്ചാത്തലസംഗീതം- പ്രകാശ് അലക്സ്, ശബ്ദലേഖനം- ജുബിൻ രാജ്, ശബ്ദമിശ്രണം- ഗണേഷ് മാരാർ, പ്രൊഡക്ഷൻ കൺട്രോളർ-എസ് കൺട്രോളർ-എസ് മുരുകൻ,പി ആർ ഒ-എ എസ് ദിനേശ്.

Lurk Video Song is out. The Song is compeletly created using AI.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

പാല്‍ തൊണ്ടയില്‍ കുടുങ്ങി; നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

പനി, ഛർദ്ദി, വയറിളക്കം; ബത്തേരിയിൽ ഒരു സ്കൂളിലെ 150 വിദ്യാർഥികൾ ചികിത്സ തേടി

'കഥ പറഞ്ഞതും, കരീനയെ നായികയാക്കിയതും ഞാന്‍, പക്ഷെ എന്നെ പുറത്താക്കി'; ബോബിയുടെ ഹൃദയം തകര്‍ത്ത 'ജബ് വി മെറ്റ്'

'കോക്ക്രോച്ച് കിങ്പിങ്' പിടിയില്‍; കണ്ടെടുത്തത് 1.35 കോടിയുടെ അനധികൃത പാറ്റകളെ

SCROLL FOR NEXT