കൊല്ലം സുധിയുടെ കല്ലറയിലെ പ്രാര്‍ത്ഥന; വിഡിയോ കോളില്‍ കണ്ട് രേണു; ഓസ്‌കാര്‍ കിട്ടേണ്ട പ്രകടനമെന്ന് വിമര്‍ശനം!

പ്രൊമോഷന്‍ പരിപാടിയും മറ്റും ഉള്ളതിനാല്‍ ബഹ്‌റൈനിലാണ് താനെന്നാണ് രേണു സുധി പറഞ്ഞത്
Renu Sudhi
Renu Sudhi
Updated on
1 min read

മലയാളികളുടെ മനസില്‍ ഇന്നും മായാത്തൊരു മുറിവാണ് കൊല്ലം സുധിയുടെ വേര്‍പാട്. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള കലാകാരന്‍ യാത്രയായിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സുധിയുടെ മൂന്നാം ചരമ വാര്‍ഷികം. സുധിയുടെ ഓര്‍മയ്ക്കായി കുടുംബം പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. വിദേശത്ത് ആയതിനാല്‍ രേണു സുധിയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

Renu Sudhi
'നാന പടേക്കര്‍ എന്റെ കരണത്തടിച്ചു, കലി വന്ന ഞാന്‍ തിരിച്ചും അടിച്ചു'; ഞെട്ടുന്ന അനുഭവം പങ്കിട്ട് മധുബാല

രേണു ഇല്ലെങ്കിലും കുടുംബം സുധിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ബഹ്‌റൈനില്‍ നിന്നും വിഡിയോ കോളിലൂടെ രേണുവും ചടങ്ങിന്റെ ഭാഗമായി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് രേണു മകനും കുടുംബവും സുധിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതും കല്ലറിയില്‍ മെഴുകുതിരി കത്തിക്കുന്നതുമൊക്കെ കണ്ടത്.

Renu Sudhi
'ബാലന്‍' ട്രെയിലറില്‍ ഞെട്ടിച്ച അമ്മ; ആരാണ് ആ നടി? ദാ, ആള്‍ ഇവിടെയുണ്ട്...!

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് രേണുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കടുത്ത വിമര്‍ശനങ്ങളാണ് രേണു നേരിടുന്നത്. സുധിയുടെ മൂന്നാം ചരമ വാര്‍ഷികം ആയിട്ടും ചടങ്ങില്‍ പങ്കെടുക്കാതെ വിദേശത്ത് പരിപാടിയ്ക്ക് പോയത് ശരിയായില്ലെന്നാണ് ചിലരുടെ വിമര്‍ശനം.

രേണുവിന്റെ കരച്ചില്‍ അഭിനയമാണെന്നും അതിന് ഓസ്‌കാര്‍ കൊടുക്കണമെന്നും ചിലര്‍ പറയുന്നു. 'ചിരി വന്നവര്‍ ഇണ്ടോ ആ കരച്ചില്‍ കണ്ടിട്ട് , ആക്ടിങ് അത്ര പോര.. കുറച്ച് കൂടെ പോരട്ടെ, വേഗം വേണം കാള്‍ കട്ട് ചെയ്തിട്ട് വേണം എനിക്ക് സബ്‌സ്‌ക്രൈബ്ഷന്‍ വീഡിയോ ഇടാന്‍, കഴിഞ്ഞ വര്‍ഷം പെരേര കൊണ്ട് ഡാന്‍സ് കളിപ്പിച്ചവളാ, കണ്ടന്റ് ഇല്ലാതെ ഇരിക്കുവാരുന്നു കുറച്ച് നാള്‍ അടുത്ത കണ്ടന്റ് ആയി' എന്നാണ് ചിലരുടെ കമന്റുകള്‍.

'എത്രവലിയ നടിയായാലും അവരും ഒരു മനുഷ്യനാണ് എത്രവലിയ തിരക്കുള്ള ആളായാലും ഈ ദിവസം ഇത്രയും സ്നേഹം ഉള്ള ഒരു വ്യക്തി ആണെങ്കില്‍ ഈ ദിവസം ഇവിടെ ഉണ്ടാകും. എല്ലാ തിരക്കും മാറ്റിവച്ച്. കാരണം സ്നേഹം. ഈ ദിവസം ഇന്നു അറിഞ്ഞ ദിവസം അല്ല ഈ വര്‍ഷം തിയതി മാസം എല്ലാം ഒരിക്കലും മറക്കില്ല. ഞാന്‍ പറഞ്ഞത് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കുക എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു ആ കുട്ടിയുടെ കൂടെ അതിനോടൊപ്പം നിന്ന് ചേര്‍ത്ത് പിടിച്ചു കൊണ്ട്' എന്നും ചിലര്‍ പറയുന്നു.

പ്രൊമോഷന്‍ പരിപാടിയും മറ്റും ഉള്ളതിനാല്‍ പത്ത് ദിവസത്തേക്ക് ബഹ്‌റൈനിലാണ് താനെന്നാണ് രേണു സുധി വിഡിയോയിലൂടെ പറഞ്ഞത്. ചടങ്ങുകള്‍ നടത്താനും റിതപ്പനുമായി അടുത്തുള്ള അനാഥാലയത്തില്‍ പോയി അവിടുത്തെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും താന്‍ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും രേണു പറയുന്നുണ്ട്.

Summary

Renu Sudhi faces backlash for attending Kollam Sudhi's memorial day via video call.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com