Maala Parvathi, Salim Kumar 
Entertainment

ആ പരിപാടികളെ ട്രോള്‍ ചെയ്ത സലീമേട്ടന്‍, അതുല്യ കലാകാരന്റെ ഉദയം; ആദ്യമായി കണ്ടതിനെക്കുറിച്ച് മാല പാര്‍വതി

ഇന്ന്, അവസാനമായി അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോയപ്പോള്‍ ഡയാനയെ കണ്ടു. ഒരു കാലഘട്ടത്തിലെ ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞുവന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സലിം കുമാറിനെ ആദ്യമായി കണ്ടതിന്റെ ഓര്‍മ പങ്കിട്ട് നടി മാല പാര്‍വതി. സലിം കുമാര്‍ സിനിമയിലെല്ലാം എത്തുന്നതിന് ഏറെ മുമ്പായിരുന്നു ആ കൂടിക്കാഴ്ച. മാല പാര്‍വതി ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന കാലം. സിനിമാല എന്ന ജനപ്രീയ പരിപാടിയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് മാല പാര്‍വതി സലിം കുമാറിനെ ആദ്യമായി കാണുന്നത്.

സിനിമാലയില്‍ ടിഎന്‍ ഗോപകുമാറിനേയും ചിന്ത രവിയേയും അനുകരിച്ച് കയ്യടി നേടിയ സലിം കുമാറിനെ ഓര്‍ക്കുകയാണ് മാല പാര്‍വതി. നര്‍മ്മരാജാവായിരുന്ന അദ്ദേഹം എന്നാണ് മാല പാര്‍വതി പറയുന്നത്. ആ വാക്കുകളിലേക്ക്:

ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന കാലത്താണ് സലീമേട്ടനെ ആദ്യമായി കാണുന്നത്.അങ്ങനെയാണ് പരിചയവും.(1994 മുതല്‍ 2000 വരെയുള്ള കാലഘട്ടം). ഡയാന സില്‍വെസ്റ്റര്‍ പ്രൊഡ്യൂസ് ചെയ്ത സിനിമാല എന്ന പരിപാടിയില്‍ അഭിനയിക്കാന്‍ വന്നപ്പോഴായിരുന്നു അത്. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിക്ക് വളരെ പെട്ടെന്ന് തന്നെ വലിയ സ്വീകാര്യത ലഭിച്ചു.

അക്കാലത്ത് ഏഷ്യാനെറ്റിന്റെ ഐഡന്റിറ്റിയായിരുന്ന പരിപാടിയായിരുന്നു കണ്ണാടി. പ്രശസ്ത പത്രപ്രവര്‍ത്തകനായ ടിഎന്‍ ഗോപകുമാര്‍ ആയിരുന്നു അതിന്റെ അവതാരകന്‍. അതുപോലെ ചിന്ത രവി അവതരിപ്പിച്ചിരുന്ന എന്റെ കേരളം എന്ന പരിപാടിയും ജനപ്രിയമായിരുന്നു. ഈ രണ്ട് പരിപാടികളെയും നര്‍മ്മത്തിന്റെ ഭാഷയില്‍ ട്രോള്‍ ചെയ്ത് സലീമേട്ടന്‍ സിനിമാലയില്‍ അവതരിപ്പിച്ച എപ്പിസോഡുകള്‍ വമ്പന്‍ ഹിറ്റായി. അങ്ങനെയാണ് സലീം കുമാര്‍ എന്ന അതുല്യ കലാകാരന്റെ ഉദയം.

പിന്നീട് അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാളികള്‍ നെഞ്ചിലേറ്റി. നര്‍മ്മരാജാവായിരുന്ന അദ്ദേഹം, തന്റെ ശബ്ദം കൊണ്ടും സംസാരശൈലി കൊണ്ടും മോഡുലേഷന്‍ കൊണ്ടും അഭിനയ മികവ് കൊണ്ടും തനിക്കു മാത്രമായ ഒരിടം സൃഷ്ടിച്ചു. അനുകരിക്കാന്‍ ശ്രമിക്കാമെങ്കിലും പകര്‍ത്താനാവാത്ത വ്യക്തിമുദ്രയായിരുന്നു അത്. ഇന്ന്, അവസാനമായി അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോയപ്പോള്‍ ഡയാനയെ കണ്ടു. ഒരു കാലഘട്ടത്തിലെ ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞുവന്നു. ആദരാഞ്ജലികള്‍, സലീമേട്ടാ.

Maala Parvathi recalls meeting Salim Kumar for the first time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് ഭരിക്കുന്നയിടത്തും ചോദ്യപേപ്പര്‍ ചോര്‍ന്നില്ലേ, എന്തിനാണ് സെലക്ടീവ് ആകുന്നത്?'; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രം

സ്ത്രീകള്‍ക്ക് രാത്രിയില്‍ സുരക്ഷിത യാത്ര; പ്രിയദര്‍ശിനിക്ക് പിന്നാലെ 'പിങ്ക് ബസ്', നാളെ മുതല്‍ നിരത്തുകളില്‍

'കേരളത്തില്‍ പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ മണ്ണുവാരി പ്രതിഷേധിച്ചപ്പോള്‍ വായ തുറന്നില്ല'; ടൊവിനോയുടെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം

സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ മാറ്റാം; അനാവശ്യ ആപ്പുകളില്ല, ലൈറ്റ് ഫ്‌ലിപ്പ് ഫോണിന്റെ ഫീച്ചറുകള്‍ അറിയാം

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; സെക്രട്ടറി പിടിയില്‍