Maanvi Gagroo 
Entertainment

'ഒരു ലക്ഷം തരാം, വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം'; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി മാന്‍വി ഗാഗ്രൂ

താരപുത്രിയായിരുന്നുവെങ്കില്‍ ഇത്തരം അനുഭവം നേരിടേണ്ടിവരില്ലായിരുന്നുവെന്നും മാന്‍വി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കിട്ട് നടി മാന്‍വി ഗാഗ്രൂ. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞുവെന്നാണ് മാന്‍വിയുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് മാന്‍വി കടന്നു വരുന്നതും ഒരിടം കണ്ടെത്തുന്നതും. തന്റെ സ്ഥാനത്ത് ഒരു താരപുത്രിയായിരുന്നുവെങ്കില്‍ ഇത്തരം അനുഭവം നേരിടേണ്ടിവരില്ലായിരുന്നുവെന്നും മാന്‍വി പറയുന്നു.

ഒരിക്കല്‍ ഒരു സിനിമയെക്കുറിച്ച് സംസാരിക്കവെ തനിക്ക് വന്ന മെസേജിനെക്കുറിച്ചാണ് മാന്‍വിയുടെ വെളിപ്പെടുത്തല്‍. ഒരു ലക്ഷം രൂപ തരാം, വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണമെന്നായിരുന്നു മെസേജ്. അന്ന് ഇന്‍ഡസ്ട്രിയില്‍ പുതുതായതിനാല്‍ എന്താണ് കോംപ്രമൈസ് എന്നതിലൂടെ ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലായിരുന്നില്ലെന്നും മാന്‍വി പറയുന്നു.

''ഇത് എന്റെ കരിയറിന്റെ തുടക്കത്തിലാണ്. എന്ത് വിട്ടുവീഴ്ചയെന്ന് ഞാന്‍ ചോദിച്ചു. കാരണം എനിക്ക് അറിയില്ലായിരുന്നു. എന്റെ മെന്ററായ കാസ്റ്റിങ് ഡയറക്ടര്‍ക്ക് ഞാന്‍ ആ മെസേജ് കാണിച്ചു കൊടുത്തു. ഡിലീറ്റ് ചെയ്ത് അവനെ ബ്ലോക്ക് ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. സാധാരണ ആളുകള്‍ ഫോണിലൂടെയാകും ഇത്തരം കാര്യങ്ങള്‍ സംസാരിക്കുക.അതാകുമ്പോള്‍ തെളിവുണ്ടാകില്ല. ഇത് പക്ഷെ ടെക്സ്റ്റ് മേസജ് ആയിട്ടാണ് ചോദിക്കുന്നത്.'' മാന്‍വി പറയുന്നു.

''തുടക്കത്തില്‍ ഞാന്‍ കരുതിയത്, ബജറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നാകുമെന്നാണ്. എനിക്ക് അറിയില്ലായിരുന്നു. അത് സംഭവിക്കുന്നത് നെപ്പോകിഡ്‌സ് അല്ലാത്തവര്‍ക്കാണ്. അതിലൂടെയെല്ലാം കടന്നു മുന്നോട്ട് പോവുകയെന്നത് എളുപ്പമല്ല'' എന്നും മാന്‍വി പറയുന്നു.

ടെലിവിഷനിലൂടെയാണ് മാന്‍വി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് സിനിമയിലെത്തിയെങ്കിലും താരമാകുന്നത് വെബ് സീരീസുകളിലൂടെയാണ്. പിച്ചേഴ്‌സ്, ട്രിപ്പ്‌ളിംഗ്, ഫോര്‍ മോര്‍ ഷോര്‍ട്‌സ് തുടങ്ങിയവ മാന്‍വിയ്ക്ക് പ്രശസ്തിയും പ്രശംസയും നേടിക്കൊടുത്തവയാണ്. ഹീര്‍ സാറയാണ് മാന്‍വിയുടെ ഏറ്റവും പുതിയ സിനിമ.

Maanvi Gagroo recalls casting couch experience. Says it will not happen to Nepo-Kids.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം'; ഹൈക്കോടതി

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം; ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ ഭൂകമ്പം; ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിലേക്ക്; പാർലമെന്ററി യോഗത്തിൽ നിന്നും വിട്ടുനിന്ന് ആറ് എംപിമാർ

ട്രക്കുകള്‍ കൊണ്ട് എസ് യു വി വളഞ്ഞ് കെണിയൊരുക്കി; ബിജെപി നേതാവിനെയും കൂട്ടാളികളെയും കാറിനുള്ളിലിട്ട് തീവെച്ചു കൊന്നു

വൈഭവ് സൂര്യവംശിയെ വിലക്കും; കാത്തിരിക്കുന്നത് കടുത്ത ശിക്ഷ? അച്ചടക്കത്തിന്റെ വാളോങ്ങി ബിസിസിഐ

SCROLL FOR NEXT