

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ മാറി പരസ്പര ധാരണയും അടുപ്പവും വർധിക്കും. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്വം ലഭിക്കും. വിദേശത്തു നിന്നുള്ള വാർത്ത സന്തോഷം പകരും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന വാഹനം സ്വന്തമാക്കാനുള്ളസാഹചര്യമുണ്ടാകും. കുടുംബാംഗങ്ങളുമായി നില നിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
വിദേശ പഠനത്തിനോ ജോലിക്കോ ശ്രമിക്കുന്നവർക്ക് അനുകൂലമായ വിവരം ലഭിക്കും. മക്കളുടെ നേട്ടം അഭിമാനത്തിന് കാരണമാകും. യാത്രകൾ ഗുണകരമാകും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)
പുതിയ വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. കുടുംബത്തിൽ വിവാഹാലോചനകൾ സജീവമാകും. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ സാധിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
വിവാഹത്തിലേക്കുള്ള നിർണായക ചർച്ചകൾക്ക് നടക്കും. കലാരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും. സഹോദരങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിന് പരിഹാരമുണ്ടാകും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്ഥലംമാറ്റത്തിനോ പുതിയ നിയമനത്തിനോ കാത്തിരിക്കുന്നവർക്ക് അനുകൂലമായ അറിയിപ്പ് ലഭിക്കാം. കടം നൽകിയ പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. തീർത്ഥയാത്ര നടത്തും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)
തൊഴിൽപരമായ ആവശ്യങ്ങൾക്ക് ദൂരയാത്ര ചെയ്യേണ്ടിവരും. അഭിമുഖങ്ങളിൽ പങ്കെടുക്കുന്നവർക്ക് അനുകൂലമായ അനുഭവമുണ്ടാകും. ദാമ്പത്യജീവതം സന്തോഷകരമാകും.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)
മുടങ്ങിക്കിടന്ന നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയും. വ്യാപാരത്തിൽ പ്രതീക്ഷിച്ചിരുന്ന ഓർഡറുകൾ ലഭിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത തെളിയും. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കും. പുതിയ സൗഹൃദങ്ങൾ ഗുണകരമായിത്തീരും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ മാറുകയും രേഖകൾ സംബന്ധിച്ച നടപടികൾ പൂർത്തിയാവുകയും ചെയ്യും. കുടുംബത്തിൽ മംഗള കർമങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ബിസിനസ്സിൽ പുതിയ വിപണനസാധ്യതകൾ തുറക്കും. പഴയ കേസുകളിലോ തർക്കങ്ങളിലോ അനുകൂലമായ പുരോഗതിയുണ്ടാകും. പങ്കാളിയുടെ പിന്തുണ തീരുമാനങ്ങൾക്ക് കരുത്താകും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിച്ചിരുന്ന നിയമന ഉത്തരവ് ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്താനങ്ങളുമായി ബന്ധപ്പെട്ട സന്തോഷകരമായ അനുഭവമുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates