Madhav Suresh 
Entertainment

അശ്വന്ത് കോക്കുമായുള്ള വാക്‌പോരിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ 'കാണാനില്ല'; സംഭവിച്ചതെന്തെന്ന് മാധവ് സുരേഷ്

കടുത്ത ഭാഷയിലായിരുന്നു വിഷയത്തില്‍ അശ്വന്ത് കോക്കിന്റെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെയാണ് മാധവ് സുരേഷ് സിനിമയിലെത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മാധവ് സുരേഷ് വാര്‍ത്തകളിലെ താരമായി മാറിയിരിക്കുകയാണ്. തന്റെ അഭിപ്രായങ്ങള്‍ മടിയില്ലാതെ തുറന്നു പറയുന്നതാണ് മാധവിന്റെ ശീലം. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ല.

തന്റെ പുതിയ അങ്കം അട്ടഹാസത്തിന് ലഭിച്ച നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ മാധവ് നടത്തിയ തുറന്നു പറച്ചില്‍ വലിയ വിവാദത്തിലേക്ക് എത്തിയിരുന്നു. പ്രമുഖ യൂട്യൂബര്‍ അശ്വന്ത് കോക്കിന് വേണ്ടി ഒരാള്‍ തങ്ങളോട് പണം ചോദിച്ചുവെന്നും അത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സിനിമയ്ക്ക് നെഗറ്റീവ് റിവ്യു നല്‍കിയതെന്നുമാണ് മാധവ് ആരോപിച്ചത്.

മാധവ് സുരേഷിന്റെ ആരോപണങ്ങള്‍ക്ക് അശ്വന്ത് കോക്ക് നല്‍കിയ മറുപടിയും വലിയ ചര്‍ച്ചയായി മാറി. ഈ വിവാദം കൊടുംപിരി കൊണ്ടു നില്‍ക്കെ മാധവ് സുരേഷിന്റെ ഇന്റസ്റ്റഗ്രാം അക്കൗണ്ട് അപ്രതക്ഷ്യമായിരുന്നു. ഇപ്പോഴിതാ തന്റെ അക്കൗണ്ടിന് സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി മാധവ് സുരേഷ് രംഗത്തെത്തിയിരിക്കുകയാണ്.

കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് പിന്തുടരുന്നതില്‍ വീഴ്ച വരുത്തി എന്നത് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗാം തന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു എന്നാണ് മാധവ് പറയുന്നത്. അപ്പീല്‍ നല്‍കിയ മാധവിന് അക്കൗണ്ട് തിരിച്ചു കിട്ടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെത്തന്നെ സ്റ്റോറി ആയാണ് മാധവ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നേരത്തെ, കടുത്ത ആക്രമണങ്ങളാണ് ഓണ്‍ലൈന്‍ റിവ്യൂവേഴ്‌സില്‍ നിന്ന് നേരിടേണ്ടിവരുന്നതെന്നാണ് മാധവ് സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. അതേസമയം കടുത്ത ഭാഷയിലായിരുന്നു വിഷയത്തില്‍ അശ്വന്ത് കോക്കിന്റെ പ്രതികരണം. ഒരു ലക്ഷം രൂപ ചോദിച്ചതിന് തെളിവ് പുറത്ത് വിടണമെന്ന് അശ്വന്ത് കോക്ക് ആവശ്യപ്പെട്ടു. അശ്വന്തിന്റെ പ്രതികരണത്തിന് വലിയ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്.

Madhav Suresh explains how his instagram account disappeared for a while.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

അത് സുകുമാരക്കുറുപ്പല്ല, സോണിയയുടെ ആത്മകഥ വിവാദത്തിൽ പെൻ​ഗ്വിൻ, എയിംസ് വാ​ഗ്ദാനം ചെയ്തിട്ടില്ലെന്ന് സുരേഷ് ​ഗോപി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ദൈവത്തിൻ്റെ കൈയ്യായി ക്ലീനർ'; ബസിൽ നിന്നും തെന്നിവീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി (വിഡിയോ)

മോഡിഫിക്കേഷൻ വിലക്ക് എന്തിന്?, ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ചോദ്യങ്ങളുമായി ഡ്രൈവർമാർ

രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപം: ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്കെതിരെ കേസ്