Angam Attahasam വിഡിയോ സ്ക്രീൻഷോട്ട്
Entertainment

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്.

Author : സമകാലിക മലയാളം ഡെസ്ക്

ചോര കൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8ന് തിയറ്ററുകളിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ​ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായ അങ്കം അട്ടഹാസത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ, നന്ദു, അന്നാ രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സുജിത്ത് എസ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് സംവിധായനും നിർമാതാവ് അനിൽകുമാർ ജി യും ചേർന്നാണ്. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജിയും സാമുവൽ മത്തായി(യുഎസ്എ)യും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ശിവൻ എസ് സംഗീതാണ്.

അലൻസിയർ, ഷാബു, എം എ നിഷാദ്, സിബി തോമസ്, നോബി മാർക്കോസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിങ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ-ഹരിവെഞ്ഞാറമൂട്, ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവർ ചേർന്നൊരുക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്.

വയലൻസിന്റെ അതിപ്രസരം കാരണം സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്കിയത്. ഗാനരചന- ദീപക് നന്നാട്ടുകാവ്, ഡസ്റ്റൻ അൽഫോൺസ്, സംഗീതം - ശ്രീകുമാർ വാസുദേവ്, അഡ്വ ഗായത്രി നായർ, ആലാപനം - വിനീത് ശ്രീനിവാസൻ,

ഇന്ദ്രവതി ചൗഹാൻ (പുഷ്പാ ഫെയിം), കല - അജിത്ത് കൃഷ്‌ണ, ചമയം - സൈജു നേമം, കോസ്റ്റ്യൂം - റാണ പ്രതാപ്, ബിജിഎം- ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ- ഡ്രീം ബിഗ് ഫിലിംസ്, ഡിസൈൻസ്- ആൻ്റണി സ്‌റ്റീഫൻ, സ്‌റ്റിൽസ് - ജിഷ്‌ണു സന്തോഷ്.

Cinema News: Madhav Suresh starrer Angam Attahasam release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

SCROLL FOR NEXT