അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹം, യുഎഇയില്‍ പ്രമേഹബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

diabetes
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ദുബൈ: യുഎഇയില്‍ പ്രമേഹബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2050-ഓടെ യുഎഇയില്‍ പ്രമേഹബാധിതരായ മുതിര്‍ന്നവരുടെ എണ്ണം 13 ലക്ഷത്തില്‍ നിന്ന് 19 ലക്ഷമായി ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹമുണ്ട്. രാജ്യത്ത് പ്രതിവര്‍ഷം 900 കോടി ദിര്‍ഹത്തിന്റെ വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധ പരിപാടികള്‍ വിപുലീകരിക്കുന്നതിലൂടെയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ വര്‍ദ്ധനവ് ഒഴിവാക്കാന്‍ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാരിന്റെ നീക്കം.

രോഗം വന്ന ശേഷം ചികിത്സിക്കുന്നതിന് പകരം നേരത്തെ തന്നെ കണ്ടെത്തി പ്രതിരോധിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2026 മുതല്‍ 2030 വരെയുള്ള ദേശീയ പ്രമേഹ- അമിതവണ്ണ നിയന്ത്രണ പദ്ധതി യുഎഇ നടപ്പിലാക്കുന്നുണ്ട്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയാല്‍ ഏകദേശം 32,000 ജീവനുകള്‍ രക്ഷിക്കാനും ഏകദേശം 2000 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക നഷ്ടം തടയാനും കഴിയുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൂടുതല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍, പ്രമേഹബാധിതര്‍ക്ക് മെച്ചപ്പെട്ട പരിചരണം, ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കുന്ന നയങ്ങള്‍ എന്നിവയിലൂടെ ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

diabetes
ഭാരവാഹനങ്ങള്‍ വലതുവശത്തു കൂടി പോകണം, അമിത ഭാരത്തിന് പിടിവീഴും; റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ
diabetes
3,000 ദിനാറില്‍ താഴെയുള്ള പണമിടപാടുകളില്‍ നിരീക്ഷണം; നിര്‍ദേശവുമായി സെന്‍ട്രല്‍ ബാങ്ക്
diabetes
ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ചെലവേറും, ഹോട്ടല്‍ മുറികളുടെ നിരക്ക് കുത്തനെ കൂടി
Summary

UAE diabetes cases could reach 1.9 million by 2050

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER