ഭാവന/ ഇൻസ്റ്റ​ഗ്രാം, ഭാവനയ്ക്ക് ആശംസകൾ നേർന്ന് മാധവൻ, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ 
Entertainment

വെൽകം ബാക്ക് ഭാവന; ആശംസകളുമായി മാധവനും ജാക്കി ഷറോഫും ചാക്കോച്ചനും; നന്ദി അറിയിച്ച് താരം

ഭാവനയ്ക്ക് ആശംസകളുമായി എത്തുന്ന സിനിമാതാരങ്ങളെയാണ് വിഡിയോയിൽ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

റു വർഷത്തെ ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ഭാവന. താരം നായികയായി എത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രം നാളെ റിലീസിന് എത്തുകയാണ്. അതിനിടെ ഭാവനയുടെ തിരിച്ചുവരൽ ആഘോഷമാക്കുകയാണ് സൂപ്പർതാരങ്ങൾ. ഭാവനയ്ക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തുന്നത്. 

ഇപ്പോൾ ശ്രദ്ധനേടുന്നത് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു സിനിമയുടെ അണിയറപ്രവർത്തർ പുറത്തുവിട്ട വിഡിയോ ആണ്. ഭാവനയ്ക്ക് ആശംസകളുമായി എത്തുന്ന സിനിമാതാരങ്ങളെയാണ് വിഡിയോയിൽ കാണുന്നത്. മാധവൻ, ജാക്കി ഷറോഫ്, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ടോവിനോ തോമസ്, പാർവതി, പ്രിയാ മണി, ജിതേഷ് പിള്ള തുടങ്ങിയവരാണ് ഭാവനയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് വിഡിയോയുമായി എത്തിയത്. തന്നെ പിന്തുണയ്ക്കുന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഭാവന വിഡിയോ പങ്കുവച്ചിട്ടുണ്ട്. 

ഒരുപാട് വികാരങ്ങളാണ് ഇപ്പോൾ മനസിലൂടെ പോകുന്നത് എന്നാണ് ഭാവന കുറിക്കുന്നത്. അനിയന്ത്രിതമായ പരിഭ്രാന്തി, ഹൃദയമിടിപ്പ് എന്നാൽ ഏറ്റവും പ്രധാനമായി, ഈ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും, ഞാൻ മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന് നിർബന്ധിച്ച എല്ലാവർക്കും നന്ദി! നാളെ മുതൽ മറ്റൊരു ഇന്നിംഗ്സ് ആരംഭിക്കുകയാണ്. - ഭാവന അടിക്കുറിപ്പായി കുറിച്ചു. 

റിമ കല്ലിങ്കൽ, അനുമോൾ, അഹാന കൃഷ്ണ, അതിഥി രവി,ദിവ്യ ത​ഗോപിനാഥ്, സംയുക്ത വർമ, ​ഗൗതമി നായർ, സിജു വിൽസൺ, തുടങ്ങിയവരും ആശംസകൾ കുറിച്ചു. ഷറഫുദ്ദീൻ, ഭാവന എന്നിവർ മുഖ്യ വേഷം ചെയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദിൽ മൈമൂനത് അഷ്‌റഫ്‌ ആണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT