Madhuramee Jeevitham 
Entertainment

ജീവിത സന്ധ്യയിലെ ഒറ്റപ്പെടലും ആത്മബന്ധങ്ങളും; സിദ്ദീഖ് - വിനയ പ്രസാദ് ചിത്രം 'മധുരമീ ജീവിതം'

ഫാമിലി റൊമാന്റിക് ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം എന്ന ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു. മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിക്കുന്നത് ശ്രീലാൽ പ്രകാശൻ ആണ്. സഹനിർമ്മാതാക്കൾ ഡോ. ശ്രീകുമാർ ജെയും ശ്രീശൻ പ്രകാശനും ആണ്. സിദ്ദീഖിന്റെ കരിയറിലെ 351-മത് ചിത്രം കൂടിയാണിത്.

സിദ്ദീഖ് റിട്ടയേർഡ് ബാങ്ക് മാനേജർ ചന്തുമേനോൻ എന്ന പ്രധാന കഥാപാത്രമായി എത്തുമ്പോൾ വിനയ പ്രസാദ് മാധവി എന്ന അധ്യാപിക ആകുന്നു. കൂടാതെ ജോണി ആന്റണി, റോയ്സെബാസ്റ്റ്യൻ, പൂജിത മേനോൻ, ദിനേഷ് പണിക്കർ, അൻസൽ പള്ളുരുത്തി, മറീന മൈക്കിൾ , ഗായത്രി സുരേഷ്, ദിൽഷ പ്രസന്നൻ, ഡേവിഡ്, വിവേക്ശ്രീ ,ജനിക എസ് ലാൽ,ദുർഗ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ജീവിതത്തിന്റെ സായംസന്ധ്യയിലെ ഒറ്റപ്പെടലും ആത്മബന്ധങ്ങളും ചർച്ചചെയ്യുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുന്ന അനിർവചനീയമായ അനുഭൂതി നൽകുന്ന മെലഡി ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കുടുംബ ബന്ധങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും ആർദ്രമായ വികാരങ്ങൾ മനോഹരമായ ഗാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.

സംവിധാനം: മാത്യു സ്കറിയ. രചന & നിർമ്മാണം: ശ്രീലാൽ പ്രകാശൻ. സഹനിർമ്മാതാക്കൾ: ഡോ. ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ. പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ. സംഗീതം: അനന്തരാമൻ അനിൽ. ഗായകൻ: സൂര്യ ശ്യാം ഗോപാൽ. ഗാനരചന: പ്രശാന്തി ചൊവ്വര. എഡിറ്റിംഗ്: കപിൽ കൃഷ്ണ. ഛായാഗ്രഹണം: കൃഷ്ണ.പി എസ്. കലാസംവിധാനം: ശ്രീകുമാർ എം മേനോൻ. കോസ്റ്റ്യൂം: നയന ശ്രീകാന്ത്. മേക്കപ്പ്: പട്ടണം ഷാ. സൗണ്ട് ഡിസൈൻ: സാബു. കളറിസ്റ്റ് : സുരേഷ് എസ് ആർ. ശബ്‌ദമിശ്രണം: സന്ദീപ് ശ്രീധരൻ.സ്റ്റിൽസ് രതീഷ് കർമ. സ്റ്റുഡിയോ & വിതരണം കെ ജി എഫ് ഫുൾ സ്ക്രീൻ സിനിമാസ്. പി ആർ ഒ: എം കെ ഷെജിൻ

Madhuramee Jeevitham starring Siddique and Vinaya Prasad hits theatres on Aug 14.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുതിയ പാര്‍ലമെന്റായി, പ്രധാനമന്ത്രിക്ക് വസതിയായി, എന്നിട്ടും, എന്തുകൊണ്ട്....'; പുതിയ ക്യാംപെയ്‌നുമായി സിജെപി

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

മൊബൈൽ ഗെയിം വിലക്കി; 'ഞാൻ കാശിക്ക് പോകുന്നു'; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർഥി നാടുവിട്ടു

തോൽക്കാതിരിക്കാൻ 'ഇടംകൈ ബാറ്റർ'! ​ഗാവസ്കർ 'ഐഡിയ'

30ല്‍ താഴെയാണോ പ്രായം?, 50 വയസ് കഴിഞ്ഞോ?, ഡ്രൈവിങ് ലൈസന്‍സ് കാലാവധി എത്ര?; ഓരോ പ്രായത്തിന്റെയും റൂള്‍ അറിയാം