Rajamouli, Mahesh Babu, Prithviraj ഫെയ്സ്ബുക്ക്
Entertainment

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

അതിരുകടന്ന പരിഹാസത്തിന്, നിങ്ങളുടെ ഫസ്റ്റ് ലുക്ക് വൈകിപ്പിക്കാം

സമകാലിക മലയാളം ഡെസ്ക്

രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'എസ്എസ്എംബി 29'. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി വലിയ കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തെച്ചൊല്ലി പരസ്പരം ട്രോളുകയാണ് താരങ്ങള്‍. നായകന്‍ മഹേഷ് ബാബു തുടങ്ങിവെച്ചത് സംവിധായകന്‍ രാജമൗലിയും നായിക പ്രിയങ്ക ചോപ്രയും വില്ലനായെത്തുന്ന പൃഥ്വിരാജ് സുകുമാരനും ഏറ്റെടുക്കുകയായിരുന്നു.

ചിത്രത്തിന്റെ അപ്‌ഡേറ്റ് സംബന്ധിച്ച് സാമൂഹികമാധ്യമമായ എക്‌സിലാണ് താരങ്ങള്‍ പരസ്പരം ട്രോളി രംഗത്തെത്തിയത്. 'നവംബര്‍ ആയി' എന്ന് രാജമൗലിയെ ടാഗ് ചെയ്തു കൊണ്ട് ഓര്‍മിപ്പിച്ചുള്ള മഹേഷ് ബാബുവിന്റെ പോസ്റ്റിലാണ് തുടക്കം. 'ഈ മാസം ഏത് സിനിമയുടെ റിവ്യൂവാണ് പറയാന്‍ പോവുന്നത്', എന്നായിരുന്നു രാജമൗലിയുടെ മറുചോദ്യം. പുതിയ സിനിമകള്‍ കണ്ടശേഷം റിവ്യൂ പങ്കുവെക്കുന്ന മഹേഷ് ബാബുവിന്റെ ശീലത്തെ ട്രോളുകയായിരുന്നു രാജമൗലി.

'നിങ്ങള്‍ 'നിര്‍മിച്ചു കൊണ്ടേയിരിക്കുന്ന' മഹാഭാരതത്തെക്കുറിച്ച്', എന്ന് മഹേഷ് ബാബുവിന്റെ മറുപടി. നവംബറില്‍ ചിലത് വാഗ്ദാനം ചെയ്തിരുന്നുവെന്നും വാക്കുപാലിക്കണമെന്നും രാജമൗലിയോട് അദ്ദേഹം ആവശ്യപ്പെട്ടു. അത് തുടങ്ങിയിട്ടുണ്ടെന്നും ഓരോന്നായി പുറത്തുവിടുമെന്നുമായി രാജമൗലി. എന്താണ് ഇത്ര പതിയേയെന്നും 2030-ലെങ്കിലും തുടങ്ങുമോയെന്നും മഹേഷ് ബാബു ചോദിച്ചു.

ഈ കമന്റില്‍, നമ്മുടെ 'ദേസി ഗേള്‍' ജനുവരി മുതല്‍ ഹൈദരാബാദിലെ എല്ലാ തെരുവുകളുടേയും ചിത്രം പങ്കുവെക്കുന്നുണ്ടെന്ന് നായിക പ്രിയങ്ക ചോപ്രയെ ടാഗ് ചെയ്ത് മഹേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ഇതിന് മറുപടിയുമായെത്തിയ പ്രിയങ്ക ചോപ്ര, സെറ്റില്‍ തന്നോട് പറഞ്ഞ കഥകളെല്ലാം പുറത്തുവിടണോയെന്ന് ചോദിച്ചു. പിന്നാലെയെത്തിയ രാജമൗലി, എന്തിനാണ് പ്രിയങ്കയുടെ കാര്യം പുറത്തുവിട്ടതെന്ന് മഹേഷ് ബാബുവിനോട് ചോദിച്ചു.

'സര്‍പ്രൈസ് നിങ്ങള്‍ തുലച്ചു', എന്നും രാജമൗലി പറഞ്ഞു. 'സര്‍പ്രൈസോ, പൃഥ്വിരാജും സര്‍പ്രൈസ് ആണോ', എന്നായി മഹേഷ് ബാബു. പിന്നാലെയെത്തിയ പൃഥ്വിരാജിന്റെ കമന്റ് ഇങ്ങനെ: 'ഹൈദരാബാദിലെ 'അവധിക്കാല യാത്ര'കള്‍ക്ക് പറയാന്‍ എന്റെ കൈയിലെ ഒഴിവുകഴിവുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. ഇനിയും തുടര്‍ന്നാല്‍ എന്റെ വീട്ടുകാര്‍ സംശയിച്ചു തുടങ്ങും'.

രാജമൗലി ചിത്രത്തിനായി ഹൈദരാബാദിലെത്തിയ കാര്യം ചോദിക്കുമ്പോഴൊക്കെ, താന്‍ ട്രിപ്പ് വന്നതാണ് എന്നായിരുന്നു പൃഥ്വിരാജ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. ഇത് സൂചിപ്പിച്ചാണ് പൃഥ്വിയുടെ കമന്റ്. പിന്നാലെയെത്തിയ രാജമൗലി, നിങ്ങളെല്ലാം നശിപ്പിച്ചുവെന്ന് മഹേഷ് ബാബുവിന് മറുപടി നല്‍കി. 'നമുക്കൊരു ധാരണയിലെത്താം. എല്ലാവര്‍ക്കും അറിയുന്ന എന്തെങ്കിലും നാളെ പുറത്തുവിടൂ, അതിനെ സര്‍പ്രൈസ് എന്ന് വളിക്കാമല്ലോ', എന്ന് മഹേഷ് ബാബു മറുപടി നല്‍കി.

എന്നാല്‍, 'അതിരുകടന്ന പരിഹാസത്തിന്, നിങ്ങളുടെ ഫസ്റ്റ് ലുക്ക് വൈകിപ്പിക്കാം', എന്നായിരുന്നു രാജമൗലിയുടെ മറുപടി. 'നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം വില്ലന്മാരെയാണെന്ന് എനിക്കറിയാം', എന്നായിരുന്നു പൃഥ്വിരാജിന്റെ അടുത്ത കമന്റ്.

എന്തായാലും സംവിധായകന്റെയും താരങ്ങളുടെയും കമന്റുകൾ ആരാധകരേറ്റെടുത്തിരിക്കുകയാണ്. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. എംഎം കീരവാണിയാണ് സം​ഗീതമൊരുക്കുന്നത്. 2028 ലായിരിക്കും ചിത്രം റിലീസിനെത്തുക.

Cinema News: Actor Mahesh Babu Upcoming movie SSMB 29 updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

SCROLL FOR NEXT