Mahesh Babu son 
Entertainment

ടോക്‌സിക്കിന് 'അര' റേറ്റിങ് നല്‍കി മഹേഷ് ബാബുവിന്റെ മകന്‍; അച്ഛന്റെ സിനിമകളേയും വെറുതെ വിട്ടില്ല!

മഹേഷ് ബാബുവിന്റെ സിനിമകളെ പോലും കടും വെട്ട് വെട്ടുന്നതാണ് ഗൗതമിന്റെ റേറ്റിങ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുകയാണ് തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ മകന്‍ ഗൗതം ഘട്ടമനേനി. താരപുത്രന്റെ ലെറ്റര്‍ബോക്‌സ്ഡ് അക്കൗണ്ട് ലീക്കായതോടെയാണ് ചര്‍ച്ചകള്‍ ഉടലെടുക്കുന്നത്. കടുത്ത സിനിമാപ്രേമിയാണ് താരപുത്രനെന്നാണ് പ്രൊഫൈലില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

പല ഭാഷകളിലും ജോണറിലുമായി 500 ലധികം സിനിമകള്‍ ഗൗതം കണ്ടിട്ടുണ്ടെന്നാണ് പ്രൊഫൈലില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. പല സിനിമകള്‍ക്കും ഗൗതം നല്‍കിയ റേറ്റിങുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ പിതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവുമായ മഹേഷ് ബാബുവിന്റെ സിനിമകളെ പോലും കടും വെട്ട് വെട്ടുന്നതാണ് ഗൗതമിന്റെ റേറ്റിങ്.

മഹേഷ് ബാബു ചിത്രങ്ങളായ പോക്കിരി, 1: നെനൊക്കഡിനെയ്ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ് ആണ് ഗൗതം നല്‍കിയിരിക്കുന്നത്. അതേസമയം ബ്രഹ്മോത്സവം, ആഗഡു എന്നീ ചിത്രങ്ങള്‍ക്ക് താരപുത്രന്‍ നല്‍കിയിരിക്കുന്നത് ഒരു സ്റ്റാര്‍ മാത്രമാണ്. മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളാണ് ഈ ചിത്രങ്ങള്‍. സംഭവം ചര്‍ച്ചയായതോടെ മഹേഷ് ബാബു ചിത്രങ്ങള്‍ക്ക് നല്‍കിയ റേറ്റിങ് ഡിസേബിള്‍ ചെയ്തിരിക്കുകയാണ് ഗൗതം.

ഈയ്യടുത്തിറങ്ങിയ യഷ് ചിത്രം ടോക്‌സിക്കിന് ഗൗതം നല്‍കിയിരിക്കുന്ന റേറ്റിങ് അര സ്റ്റാര്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്. വലിയ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരുന്ന ടോക്‌സിക് ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു. താരപുത്രന്റെ കടും വെട്ട് സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായിരിക്കുകയാണ്. സിനിമാസ്വാദകരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ലെറ്റര്‍ബോക്‌സ്ഡ്.

Mahesh Babu's son gives half star to Yash starrr Toxic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാപ്പനംകോട് നിന്ന് സെക്രട്ടേറിയറ്റ്, ടെക്നോപാര്‍ക്ക് വഴി ഈഞ്ചയ്ക്കലേക്ക്, തിരുവനന്തപുരത്ത് വരുന്നത് അത്യാധുനിക മെട്രോ; ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍

വന്ദേഭാരത് മാതൃകയില്‍ ട്രെയിനുകള്‍ മാറും; രണ്ടറ്റത്തും എന്‍ജിനുകളുള്ള ട്രെയിനുകള്‍ വരും

പ്രിയദർശിനി പദ്ധതി: കെഎസ്ആർടിസി ഷെഡ്യൂളുകൾ മാറ്റണമെന്ന് പത്മകുമാർ സമിതി റിപ്പോർട്ട്

അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും പുറത്ത്; പിന്നാലെ ഇന്ത്യന്‍ താരത്തിന്റെ കുറിപ്പ്

'നാൻ ഇങ്ക താൻ ഇറുക്കേ'; 'ചെന്നൈ വിട്ട് മുംബൈയിലേക്ക് മാറിയോ ?', ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി സൂര്യ