'തന്നോട് ഞങ്ങള്‍ക്ക് ദേഷ്യമാണ്, സൂപ്പര്‍ ഹിറ്റാകേണ്ട സിനിമയെ താന്‍ പരാജയപ്പെടുത്തി'; സംവിധായകന്‍ പറഞ്ഞതിനെപ്പറ്റി ലാല്‍ ജോസ്

ഞാന്‍ എന്തേ അങ്ങനെ ചിന്തിച്ചില്ല എന്ന് തോന്നി
Lal Jose
Lal Jose
Updated on
1 min read

മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ലാല്‍ ജോസ്. മീശ മാധവന്‍ മുതല്‍ ക്ലാസ്‌മേറ്റ്‌സ് വരെ, മലയാളിയ്ക്ക് എത്ര കണ്ടാലും മതിവരാത്ത സിനിമകളാണ് ലാല്‍ ജോസിന്റെ ഫിലിമോഗ്രഫിയിലുള്ളത്. അതേസമയം പരാജയങ്ങളും ആ കരിയറിലുണ്ടായിട്ടുണ്ട്. അതില്‍ പലതും പിന്നീട് ഏറ്റെടുക്കപ്പെട്ടു.

അത്തരത്തില്‍ പിന്നീട് ആരാധകരുണ്ടായ സിനിമയാണ് രണ്ടാം ഭാവം. ചിത്രത്തിന്റെ പരാജയത്തിന് ശേഷമുള്ള ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. രണ്ടാം ഭാവത്തെക്കുറിച്ച് തന്നോട് റാഫി-മെക്കാര്‍ട്ടിനും ഷാഫിയും പറഞ്ഞ വാക്കുകളാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. ആ വാക്കുകളിലേക്ക്:

''ഒരിക്കല്‍ ലഞ്ച് കഴിക്കാനായി ഒരു ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ റാഫി മെക്കാര്‍ട്ടിനും ഷാഫിയുമൊക്കെയുണ്ട്. ഷാഫി സ്വന്തം സിനിമ ചെയ്യാനുള്ള ശ്രമത്തിലാണ്. റാഫി മെക്കാര്‍ട്ടിന്മാരാണ് തിരക്കഥയെഴുതുന്നത്. റാഫിയുമായി സൗഹൃദം ഉള്ളതിനാല്‍ ഇന്നിനി പോകണ്ട, നമുക്ക് ഒരുമിച്ച് ഭക്ഷണമൊക്കെ കഴിക്കാം എന്നൊക്കെ നിര്‍ബന്ധിച്ച് എന്നെ അവരുടെ മുറിയിലേക്ക് കൊണ്ടു പോയി.

സിനിമ വിശേഷങ്ങള്‍ സംസാരിക്കവെ പെട്ടെന്ന് റാഫി പറഞ്ഞു, തന്നോട് ഞങ്ങള്‍ക്ക് ദേഷ്യമാണ്. സൂപ്പര്‍ ഹിറ്റാകേണ്ടിയിരുന്ന സിനിമ താന്‍ പരാജയപ്പെടുത്തി. രണ്ടാം ഭാവത്തെക്കുറിച്ചാണ് പറഞ്ഞത്. ഷാഫിയ്ക്കും അതേ അഭിപ്രായമായിരുന്നു. അവര്‍ പറഞ്ഞ ചില കാര്യങ്ങള്‍, ആ സിനിമയില്‍ പറ്റിപ്പോയി എന്ന് ഞാന്‍ കരുതിയിരുന്നതിനെയൊന്നും അവര്‍ തെറ്റുകളായി കണ്ടിട്ടേയില്ല. നന്നായി എടുത്ത സിനിമയാണെന്ന് അവര്‍ പറഞ്ഞു. പക്ഷെ അതില്‍ ചില കാര്യങ്ങള്‍ മാറിയിരുന്നുവെങ്കില്‍ സൂപ്പര്‍ ഹിറ്റായേനെ എന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്ക് അത് ശരിയാണെന്ന് തോന്നി.

ഞാന്‍ എന്തേ അങ്ങനെ ചിന്തിച്ചില്ല എന്ന് തോന്നി. ഷാഫിയുടെ സിനിമയായ വണ്‍മാന്‍ ഷോയുടെ ആലോചന നടക്കുന്ന സമയമാണ്. നീ ആലോചിക്കണം, നമ്മള്‍ വേറെ റൂട്ടിലൂടെ പോകുമ്പോള്‍ വേറൊരാളുടെ അഭിപ്രായമാകാം നമ്മുടെ റൂട്ട് തിരിച്ചുവിടുക, എനിക്ക് അങ്ങനെ തിരിച്ചുവിടാന്‍ ഒരാള്‍ ആ സിനിമയുടെ തിരക്കഥയെഴുതുന്ന സമയത്തുണ്ടായിരുന്നുവെങ്കില്‍ സിനിമയുടെ വിധി മറ്റൊന്നായേനെ. അതിനാല്‍ ആര് എന്ത് അഭിപ്രായം പറഞ്ഞാല്‍ കേട്ടോ. നല്ലോണം ആലോചിച്ച ശേഷം അത് ശരിയാണെങ്കില്‍ സ്വീകരിക്കാന്‍ മടിക്കരുത് എന്ന് പറഞ്ഞിട്ടാണ് ഞങ്ങള്‍ പിരിയുന്നത്. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ വിശദമായ കൂടിക്കാഴ്ച''.

Lal Jose
100 കോടിയുടെ സിനിമ കണ്ടിട്ട് സാധാരണ മനുഷ്യര്‍ക്ക് മനസിലാകുന്നില്ല; ഇതേത് ലോകം എന്നാണ് ചിന്തിക്കുക: ധ്യാന്‍ ശ്രീനിവാസന്‍
Lal Jose
എന്റെ ഷര്‍ട്ടൂരി ആ നടന് കൊടുക്കാന്‍ പറഞ്ഞു; തോര്‍ത്ത് മാത്രമുടുത്ത് സ്വന്തം ഡ്രസ് തെരഞ്ഞത് മറക്കില്ല: സൂരി
Lal Jose
'കുറ്റം എന്നെങ്കിലും മറനീക്കി പുറത്ത് വരും'; ആദ്യമായി പൊലീസ് വേഷത്തില്‍ പാര്‍വതി; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' ടീസര്‍
Summary

Lal Jose recalls how Rafi and Shafi scolded him for the failiure of Randam Bhavam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com