Mahesh Narayanan, Patriot ഫെയ്സ്ബുക്ക്
Entertainment

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

എന്റെ എല്ലാ ചിത്രങ്ങളും അല്പം ​ഗൗരവത്തോടെയാണ് കഥ പറയാറുള്ളത്.

Author : Hima Prakash, സമകാലിക മലയാളം ഡെസ്ക്

'പേട്രിയറ്റ്' ഒരു പരീക്ഷണ ചിത്രം അല്ലെന്ന് സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരേ ഫ്രെയിമിൽ ഒന്നിച്ചെത്തുന്നു എന്ന ചിന്തയൊന്നും തന്റെ മനസിലേക്ക് വന്നില്ലെന്നും ഇരുവരെയും കഥാപാത്രങ്ങളായാണ് കണ്ടതെന്നും മഹേഷ് നാരായണൻ പറഞ്ഞു. മലയാള മനോരമയോടാണ് മഹേഷ് തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.

"എന്റെ എല്ലാ ചിത്രങ്ങളും അല്പം ​ഗൗരവത്തോടെയാണ് കഥ പറയാറുള്ളത്. അപ്പോഴും അവയ്ക്കെല്ലാം അതിന്റേതായ സ്വീകാര്യത ഉണ്ടായിരുന്നു. അറിയിപ്പ് മാത്രമാണ് ഒരു ഫിലിം ഫെസ്റ്റിവൽ ചിത്രം എന്ന രീതിയിൽ എടുത്തത്. ഞാൻ ചെയ്തിരിക്കുന്നതിൽ ഏറ്റവും വേ​ഗവും കൊമേഴ്സ്യൽ സാധ്യതകളുമുള്ള ചിത്രമാണ് പേട്രിയറ്റ്.

ആളുകളെ എൻ​ഗേജ് ചെയ്യിക്കുന്ന ചിത്രമാണ് എന്നെ സംബന്ധിച്ചിടത്തോളം കൊമേഴ്സ്യൽ സിനിമ. ആ രീതിയിൽ നോക്കിയാൽ പേട്രിയറ്റ് എന്റേതായ രീതിയിലുള്ള ഒരു കൊമേഴ്സ്യൽ സിനിമയാണ്. ഞാൻ ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രമാണിത്.

മമ്മൂട്ടിയെയും മോഹൻലാലിനെയും ഒന്നിച്ചു കൊണ്ടുവന്നതിനെക്കുറിച്ചും മഹേഷ് നാരായണൻ പറഞ്ഞു. അതിനെക്കുറിച്ച് സത്യത്തിൽ ഞാൻ ആലോചിച്ചിരുന്നില്ല. ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്. പിന്നീടാണ് മമ്മൂക്ക ജോയിൻ ചെയ്യുന്നത്. മമ്മൂക്കയുടെ ആദ്യ ഷോട്ട് ലാൽ സാറിനൊപ്പമായികുന്നു.

പക്ഷേ ആ ഷോട്ട് എടുക്കുമ്പോഴൊന്നും ഇവർ രണ്ടു പേരും വർഷങ്ങൾക്ക് ശേഷം ഒരേ ഫ്രെയിമിൽ എത്തുന്നു എന്ന ചിന്തയൊന്നും എന്റെ മനസിലേക്ക് വന്നില്ല. കഥാപാത്രങ്ങളായാണ് ഇരുവരെയും കണ്ടത്. എന്നാൽ സെറ്റിൽ പലർക്കും ഇവർ ഒന്നിച്ച് അഭിനയിക്കുന്നതിന്റെ കൗതുകമുണ്ടായിരുന്നു.

ചിത്രത്തിന്റെ സിനിമാറ്റോ​ഗ്രഫർ മനുഷ് എന്റെ ബാച്ച്മേറ്റാണ്. ഇരുവരും ഒന്നിച്ച് ഫ്രെയിമിലെത്തിയപ്പോൾ മനുഷിന് ആവേശമായി. ഇതേക്കുറിച്ച് മനുഷ് അവരോട് ചോദിച്ചപ്പോൾ ഇത് ഞങ്ങളുടെ 56-ാമത്തെ ചിത്രമാണെന്നായിരുന്നു മമ്മൂക്കയും ലാൽ സാറും നൽകിയ മറുപടി".- മഹേഷ് നാരായണൻ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.

Cinema News: Director Mahesh Narayanan talks about Patriot movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

SCROLL FOR NEXT