

ബാലി: മുന്‍ ബിസിസിഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ വീണ്ടും ഐസിസി ചെയര്‍മാന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി അധ്യക്ഷ സ്ഥാനത്തുള്ള ജയ് ഷായ്ക്ക് ഇത് തുടര്‍ച്ചയായ രണ്ടാം അവസരമാണ്.
അധ്യക്ഷ പദവിയിലേക്ക് ജയ് ഷാ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ഐസിസി ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ഷായെ വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുത്തത്.
ഐസിസിയെ വീണ്ടും നയിക്കുന്നത് അംഗീകാരവും വലിയ ഉത്തരവാദിത്വവുമാണെന്നു ജയ് ഷാ പ്രതികരിച്ചു. 2028ലെ ഒളിംപിക്‌സില്‍ ആദ്യമായി ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നതടക്കം നിര്‍ണായക ഘട്ടത്തിലൂടെയാണ് ഐസിസി കടന്നു പോകുന്നത്. ഈ സമയത്താണ് ജയ് ഷാ വീണ്ടും തലപ്പത്ത് വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates