Major Ravi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അമ്മയും അച്ഛനും അനിയനും പോയി; ഇനി ആർക്ക് വേണ്ടി ? എന്നെ തെറി വിളിക്കുന്നവരോട് പറയാൻ ഇത്രയേ ഉള്ളൂ'

'ഈ കഷ്ടപ്പെടുന്നത് ആർക്ക് വേണ്ടി എന്നൊരു തോന്നൽ വരും'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ജീവിതത്തിൽ താൻ വളരെ സംതൃപ്തനാണെന്നും കഴിയുന്നതും എല്ലാവരെയും സഹായിച്ച് തീർക്കുക എന്നേയുള്ളൂവെന്നും സംവിധായകനും നടനുമായ മേജർ രവി. "ഞാൻ ഇന്നും മരിക്കാൻ തയ്യാറായി നടക്കുന്ന ഒരു വ്യക്തിയാണ്. എന്താണെന്ന് അറിയില്ല, ഓഫ് ലൈറ്റിൽ ഞാനിതിങ്ങനെ പറയുന്നുണ്ട്. ഞാൻ ജീവിച്ച് തീർത്തു. ഞാൻ വളരെ സന്തോഷവാനാണ്. കുറേ നല്ല സുഹൃത്തുക്കളുണ്ട്.

കുറേ വിശ്വസിക്കാൻ പറ്റാത്ത സുഹൃത്തുക്കളുമുണ്ട്. ഇതൊക്കെ തിരിച്ചറിഞ്ഞ്, ഇതാണ് ശരി, ഇതാണ് തെറ്റ് എന്നൊക്കെ മനസിലായി. ഇനി ആർക്ക് വേണ്ടി എന്നുള്ളതാണ് ?. ഈ കഷ്ടപ്പെടുന്നത് ആർക്ക് വേണ്ടി എന്നൊരു തോന്നൽ വരും. ജീവിച്ചു തീർക്കുക. കഴിയുന്നതും എല്ലാവരെയും സഹായിച്ച് തീർക്കുക. നാളെ പോയാൽ നാളെ പോയി, അത്ര തന്നെ.

പണ്ടൊക്കെ വാതിലിനടുത്ത് ഞാൻ ചാവി വയ്ക്കുമായിരുന്നു. അടുത്തിടെ ഞാൻ കിടന്നപ്പോൾ ഇങ്ങനെ ആലോചിച്ചു. വല്ല ഹാർട്ട് അറ്റാക്കും വന്നാൽ ആൾക്കാർക്ക് വരുമ്പോൾ ഈ വാതിൽ തല്ലി പൊളിക്കേണ്ടി വരും. കാരണം ഇതിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് ചാവി ഇടാൻ പറ്റില്ല. ഇപ്പോൾ ഞാൻ കിടക്കുമ്പോൾ ചാവി ഇവിടെ വയ്ക്കും. ആർക്കെങ്കിലും പുറത്തുനിന്ന് വന്ന് തുറക്കാലോ. വാച്ച്മാന്റെ അടുത്തും ചാവിയുണ്ട്.

അങ്ങനെ പോലും ഞാനിപ്പോൾ ചിന്തിക്കാൻ തുടങ്ങി. ഈ ജീവിതത്തിൽ ഞാൻ വളരെ സംതൃപ്തനാണ്. ജീവിച്ചു തീർത്തു. അമ്മ പോയി, അച്ഛൻ പോയി, അനിയൻ പോയി. ഇനി എന്റെ മോനും മരുമകളും ഭാര്യയും. ഭാര്യ എന്റെ ഭാ​ഗമാണ്. ഈ മൂന്നു പേർക്കും ജീവിക്കാൻ ഒരുത്തന്റെ മുന്നിലും കൈ നീട്ടേണ്ട അവസ്ഥ അവർക്ക് വരില്ല ജീവിതകാലം മുഴുവൻ.

ഒരുത്തനും എന്റെ വീട്ടിൽ വന്നിട്ട്, രവി സാർ എന്റെ കയ്യിൽ നിന്ന് കടം വാങ്ങിച്ചിരുന്നു. അത് തിരിച്ച് താ എന്ന് പറയില്ല. എന്റെ വീട്, ഫ്ലാറ്റ് ഒന്നും പണയത്തിൽ അല്ല. കാറിന് മാത്രം ഇൻസ്റ്റാൾമെന്റുണ്ട്. അതെന്റെ പെൻഷനിൽ നിന്ന് പൊയ്ക്കോളും. എനിക്ക് ഇനിയും ജീവിക്കണമെന്ന് ഒരാ​ഗ്രഹവുമില്ല.

ജീവിച്ചു തീർത്തു. ജീവിതം ആസ്വദിക്കുക. പോയാൽ പോയി അത്രയേ ഉള്ളൂ. അതുകൊണ്ട് എന്നെ തെറി വിളിക്കുന്നവരോട് പറയാൻ ഇത്രയേ ഉള്ളൂ, നിങ്ങളെന്നെ എന്ത് തെറി വിളിച്ചാലും ശരി, ഞാൻ നിങ്ങളെ തെറി വിളിക്കാനൊന്നും വരത്തില്ല".- മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Major Ravi talks about his life lesson.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്‍; പിന്തുണച്ച് പ്രതിപക്ഷം

വോട്ട് കൊള്ളയ്ക്കെതിരെ നവംബർ ഒന്നിന് 'ചലോ ദില്ലി മാർച്ച്': പൊലീസിനെയും ലാത്തികളെയും ഭയക്കേണ്ടെന്ന് രാഹുൽ ഗാന്ധി

മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യരുത്! കുവൈത്തില്‍ മുന്നറിയിപ്പ്

'നേഹ ബോറയെപ്പോലെയല്ല, ഭദ്ര കീര്‍ത്തിയെപ്പോലൊരു മകളെ വളര്‍ത്തിയെടുക്കണം'; വിനീത് ശ്രീനിവാസനോട് ടിപി സെന്‍കുമാര്‍

മലിംഗയും പുറത്ത്; വീണ്ടും അഴിച്ചുപണിത് മുംബൈ ഇന്ത്യന്‍സ്!