ഫയല്‍ ചിത്രം 
Entertainment

വേ​ഗം അച്ഛനാകാൻ നോക്കൂ, രൺബീറിന് ഉപദേശവുമായി സഞ്ജയ് ദത്ത്

രണ്‍ബീറിനും ആലിയയ്ക്കും ഒരു പ്രധാന ഉപദേശവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്

Author : സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരാവുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചത്. ഇപ്പോള്‍ രണ്‍ബീറിനും ആലിയയ്ക്കും ഒരു പ്രധാന ഉപദേശവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്. വേഗം കട്ടികള്‍ക്ക് ജന്മം നല്‍കാനായിരുന്നു സഞ്ജയ് ദത്തിന്റെ ഉപദേശം. കെജിഎഫ് 2 റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ ചടങ്ങിനിടെയാണ് താരവിവാഹത്തെക്കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞത്. 

രണ്‍ബീര്‍ വിവാഹിതനാവുകയാണെങ്കില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. എന്റെ മുന്നില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണ് ആലിയ. വിവാഹം എന്നു പറയുന്നത് പരസ്പരമുള്ള സമര്‍പ്പണമാണ്. പരസ്പരം കൈകള്‍ കോര്‍ത്ത് ഒന്നിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ഐശ്വര്യത്തോടെയും മുന്നോട്ടു പോകണം. വേഗം കുട്ടികളെയുണ്ടാക്കൂ രണ്‍ബീര്‍, സന്തോഷത്തോടെയിരിക്കൂ.- സഞ്ജയ് ദത്ത് പറഞ്ഞു. 

സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ സഞ്ജു എന്ന ചിത്രത്തില്‍ രണ്‍ബീര്‍ സിങ്ങാണ് നായകനായി എത്തിയത്. അന്നു മുതല്‍ അടുത്ത ബന്ധമാണ് ഇരുവരും സൂക്ഷിക്കുന്നത്. ആലിയയും സഞ്ജയ് ദത്തും സഡക് 2 ല്‍ ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. 

ഏപ്രില്‍ 14നായിരിക്കും ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആലിയ- രണ്‍ബീര്‍ വിവാഹം മാറ്റിവച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആലിയ ഭട്ടിന്റെ സഹോദരനായ രാഹുല്‍ ഭട്ടാണ് വിവാഹം മാറ്റിയ വിവരം അറിയിച്ചത്. ഒരാഴ്ചത്തേക്കാണ് വിവാഹം മാറ്റിയത്. എന്നാല്‍ വിവാഹ തിയതിയെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍ നിനോ' ബാധിക്കില്ല; സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെയെത്തിയേക്കും

'വിഷുവിന് എടുത്ത പടമാണോ ലാലേട്ടാ...'; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ചെയിൻ സ്മോക്കേഴ്സ്, കമന്റുമായി മലയാളികൾ

കുളത്തില്‍ കുളിക്കാനിറങ്ങി; വലയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു

'ഞെട്ടിക്കും'; ലോക 2വില്‍ വാമ്പയറായി വരുമോ? ആവേശമായി മമ്മൂട്ടിയുടെ മറുപടി

തുടക്കത്തിൽ വെറും പനിയും തലവേദനയും; ലക്ഷണം നിസ്സാരമാക്കരുത്, മലേറിയ എങ്ങനെ തിരിച്ചറിയാം

SCROLL FOR NEXT