മാലാ പാര്‍വതി, ഡബ്ല്യുസിസി ഫയല്‍
Entertainment

'മാലാ പാര്‍വതിയുടെ നീക്കം അപ്രസക്തം'; കക്ഷി ചേരാന്‍ ഡബ്ല്യുസിസി, അന്വേഷണം വേണ്ടെന്ന ഹര്‍ജിയെ എതിര്‍ക്കും

പ്രത്യേക അന്വേഷണ സംഘം വിശ്വാസ വഞ്ചന കാട്ടിയെന്നും മാലാ പാര്‍വതി നേരത്തെ പ്രതികരിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്കു മുന്നില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണ്ടെന്ന നടി മാലാ പാര്‍വതിയുടെ ഹര്‍ജിക്കെതിരെ സിനിമാ സംഘടനയായ ഡബ്ല്യുസിസി. അന്വേഷണം വേണ്ടെന്ന ആവശ്യത്തെ ഡബ്ല്യുസിസി സുപ്രീം കോടതിയില്‍ എതിര്‍ക്കും. മാലാ പാര്‍വതി നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഡബ്ല്യുസിസി അപേക്ഷ നല്‍കി. നടി മാലാപാര്‍വതി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്ന് ഡബ്ല്യുസിസിയുടെ അപേക്ഷയില്‍ പറയുന്നു.

ഹേമ കമ്മിറ്റിക്കു മുന്നില്‍ നല്‍കിയ മൊഴികളുമായി ബന്ധപ്പെട്ട കേസില്‍ മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച് മാലാ പാര്‍വതി സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഡബ്ല്യുസിസി കക്ഷി ചേരാന്‍ തീരുമാനിച്ചത്. പ്രത്യേക അന്വേഷണ സംഘം വിശ്വാസ വഞ്ചന കാട്ടിയെന്നും മാലാ പാര്‍വതി നേരത്തെ പ്രതികരിച്ചിരുന്നു.

തന്റെ മൊഴിയില്‍ കേസെടുക്കേണ്ടെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടും സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്‌ഐടി ബുദ്ധിമുട്ടിക്കുന്നുവെന്നും നടി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ലെന്നും നടി പറഞ്ഞു. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും മാലാ പാര്‍വതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

SCROLL FOR NEXT