'ആയിരം ഓപ്പറേഷൻ തൂഫാന് അര DEUX? അടി, ഇടി, വെടി അതാണല്ലോ സിനിമ'; 'ബാച്ചിലർ പാർട്ടി'ക്കെതിരെ ജോസഫ് അന്നംകുട്ടി

'എ' സർ‌ട്ടിഫിക്കറ്റുള്ള ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊന്നും കാണാതെയാണോ സിനിമയ്ക്ക് പോയതെന്ന വിമർശനങ്ങളുമുണ്ട്.
Joseph Annamkutty Jose
Joseph Annamkutty JoseInstagram
Updated on: 
1 min read

അമൽ നീരദ് സംവിധാനം ചെയ്ത 'ബാച്ചിലർ പാർട്ടി D'EUX' സിനിമയ്ക്കെതിരെ വിമർശനവുമായി എഴുത്തുകാരനും പ്രഭാഷകനുമായ ജോസഫ് അന്നംകുട്ടി ജോസ്. സിനിമയിലെ ഡബിൾ മീനിങ് ഡയലോ​​ഗുകളും ലഹരി ഉപയോഗം ചിത്രീകരിക്കുന്ന രംഗങ്ങളുമാണ് ജോസഫിന്റെ വിമർശനത്തിന് കാരണം.

'കുറേ ഡബിൾ മീനിങ് ഡയലോഗുകൾ, ഒരു ലോഡ് വലി, കുടി, സ്റ്റഫ് സീനുകൾ. വൃത്തികേട് കാണിച്ചാലും ഒരു വൃത്തിക്കൊക്കെ കാണിക്കണ്ടേ?' എന്നാണ് പ്രധാന പരിഹാസം. സിനിമയിൽ ലഹരി ഉപയോഗം അവതരിപ്പിക്കുന്ന രീതിയെയാണ് അദ്ദേഹം പ്രധാനമായും ചോദ്യംചെയ്യുന്നത്.

കേരളത്തിൽ ലഹരിക്കെതിരെ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുന്നതിനിടയിൽ സിനിമകളിലെ ഇത്തരം രംഗങ്ങൾ നൽകുന്ന സന്ദേശത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ പ്രതികരണം. അതേസമയം, സിനിമയിലെ ലഹരി ഉപയോഗത്തിന്റെ ചിത്രീകരണവും അതിന്റെ കലാപരമായ സ്വാതന്ത്ര്യവും സംബന്ധിച്ച ചർച്ചകൾക്കും ഈ വിമർശനം വഴിവെച്ചിട്ടുണ്ട്.

ജോസഫ് അന്നംകുട്ടി ജോസിന്റെ വാക്കുകൾ:

കുറേ ഡബിൾ മീനിങ് ഡയലോ​​ഗ്സ്, ഒരു ലോഡ് വലി, കുടി, സ്റ്റഫ് സീനുകൾ. നന്മ വാരിവിതറണം എന്നല്ല പറയുന്നത്. വൃത്തികേട് കാണിച്ചാലും ഒരു വൃത്തിക്കൊക്കെ കാണിക്കണ്ടേ? സലിം കുമാർ പറഞ്ഞതുപോലെ അടി ഇടി വെടി അതാണല്ലോ സിനിമ. ആയിരം ഓപ്പറേഷൻ തൂഫാന് അര DEUX! കുളം ക്ലീൻ ആക്കിയില്ലേലും കുളത്തിൽ വിഷം ചേർക്കല്ലേ?

പോസ്റ്റിനെ പിന്തുണച്ചും എതിർത്തും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമ സമൂഹത്തെ സ്വാധീനിക്കില്ലെന്ന് പറയാനാകില്ലെന്നും അക്രമ വാസന ഉള്ളവരെ സ്വാധീനിക്കുമെന്നും കമന്റുകളിൽ പറയുന്നു. അതേസമയം 'എ' സർ‌ട്ടിഫിക്കറ്റുള്ള ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊന്നും കാണാതെയാണോ സിനിമയ്ക്ക് പോയതെന്ന വിമർശനങ്ങളുമുണ്ട്.

Joseph Annamkutty Jose
'യന്ത്രം പോലെ ജോലി ചെയ്യാൻ എനിക്ക് കഴിയില്ല, ഞാനൊരു ആർട്ടിസ്റ്റാണ്, തൊഴിലാളിയല്ല'; സിനിമയിലെ ഇടവേളയെക്കുറിച്ച് നിത്യ മേനോൻ
Joseph Annamkutty Jose
'കീമോ കഠിനമായിരുന്നു, പക്ഷേ ഞാൻ അതിലും ശക്തയായിരുന്നു'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് നടി ഉമ ശങ്കരി
Joseph Annamkutty Jose
ആറാട്ടും ക്രിസ്റ്റഫറും സാമ്പത്തികമായി പിടിച്ചു നിന്നു; പൂര്‍ണമായും കാലിടറിയത് ബാന്ദ്രയിലാണ്: ഉദയകൃഷ്ണ
Summary

Joseph Annamkutty speaks out against Amal Neerad's 'Bachelor Party D'Eux'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER