ആറാട്ടും ക്രിസ്റ്റഫറും സാമ്പത്തികമായി പിടിച്ചു നിന്നു; പൂര്‍ണമായും കാലിടറിയത് ബാന്ദ്രയിലാണ്: ഉദയകൃഷ്ണ

അവസാനമായി ഇറങ്ങിയ ലോ ആന്‍ഡ് ഓര്‍ഡറും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല
Udayakrishna
Udayakrishna
Updated on: 
1 min read

മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. സിബി കെ തോമസിനൊപ്പം ചേര്‍ന്ന് തിരക്കഥയെഴുതിയിരുന്നപ്പോഴും ഒറ്റയ്ക്ക് എഴുതാന്‍ തുടങ്ങിയ ശേഷവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച എഴുത്തുകാരന്‍. എന്നാല്‍ കരിയറില്‍ ഇപ്പോള്‍ മോശം സമയത്തിലൂടെയാണ് ഉദയകൃഷ്ണ കടന്നു പോകുന്നത്.

1997 ല്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സിലൂടെയാണ് ഉദയകൃഷ്ണയും സിബി കെ തോമസുമെത്തുന്നത്. പിന്നീട് ഡാര്‍ലിങ് ഡാര്‍ലിങ്, ദോസ്ത്, സിഐഡി മൂസ, പുലിവാല്‍ കല്യാണം, റണ്‍വെ, വെട്ടം, ട്വന്റി-ട്വന്റി, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, തുടങ്ങിയ ഹിറ്റുകള്‍ എഴുതിയത് ഉദയകൃഷ്ണയും സിബി കെ തോമസുമാണ്. എന്നാല്‍ 2015 ഓടെ ഇരുവരും പിരിയുകയായിരുന്നു.

മോഹന്‍ലാലിന്റെ കരിയറിലേയും മലയാള സിനിമയിലേയും എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ പുലിമുരുകന്റെ എഴുത്തുകാരനും ഉദയകൃഷ്ണയായിരുന്നു. എന്നാല്‍ ഒടുവിലായി പുറത്തിറങ്ങിയ മിക്ക സിനിമകളും പരാജയപ്പെട്ടു. ആറാട്ട്, ബാന്ദ്ര തുടങ്ങിയ സിനിമകള്‍ കടുത്ത ട്രോളുകള്‍ നേരിടുകയും ചെയ്തു. ഇപ്പോഴിതാ തന്റെ പരാജയപ്പെട്ട സിനിമകളെക്കുറിച്ച് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഉദയകൃഷ്ണ.

'തിയേറ്ററിലെ മാര്‍ക്കറ്റ് വെച്ച് ആറാട്ട് എടുത്തപ്പോള്‍ കൈ പൊള്ളി. പക്ഷേ ആ സിനിമയുടെ ഒ.ടി.ടി കച്ചവടവും, അത്യാവിശ്യം തിയേറ്ററിലെ കളക്ഷനും ആ സിനിമയെ രക്ഷപ്പെടുത്തി. ക്രിസ്റ്റഫര്‍ പൂര്‍ണമായിട്ടും ഒരു ഒ.ടി.ടി മൂവി തന്നെയായിരുന്നു. ആ സിനിമ വന്‍ തുകയ്ക്കായിരുന്നു കച്ചവടം നടന്നത്. കാരണം അതിന്റെ പ്രമേയം കൊണ്ട് നേരത്തേ ഡീല്‍ നടക്കുകയും സിനിമയുടെ കോസ്റ്റ് പൂര്‍ണമായും തിരിച്ച് ലഭിക്കുകയും ചെയ്തു'' എന്നാണ് ഉദയകൃഷ്ണ പറയുന്നത്.

എന്നാല്‍ തനിക്ക് കാലിടറിയത് ബാന്ദ്രയിലാണെന്നാണ് ഉദയകൃഷ്ണ പറയുന്നത്. ''പക്ഷേ കാലിടറിയ അല്ലെങ്കില്‍ നമ്മള്‍ പരാജയപ്പെട്ട ചിത്രം എന്ന് പറയുന്നത് ബാന്ദ്രയായിരുന്നു. അതിനൊപ്പം തന്നെ അവസാനമായി ഇറങ്ങിയ ലോ ആന്‍ഡ് ഓര്‍ഡറും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല'' എന്നാണ് ഉദയകൃഷ്ണ പറയുന്നത്.

Udayakrishna
'യാഥാർഥ്യത്തിലേക്ക് വരുമ്പോൾ എനിക്ക് ചെയ്യാൻ പറ്റാത്തൊരു കാര്യമായിരുന്നു അത്'; 'ഡൊറോത്തി'യെക്കുറിച്ച് നടൻ സനന്ത്
Udayakrishna
'വിവാഹ മോചനത്തിന് കാരണം ഐശ്വര്യയുടെ മദ്യപാനം'; അച്ഛനെന്ന നിലയില്‍ മിണ്ടാതിരിക്കില്ല; പൊട്ടിത്തെറിച്ച് അര്‍ജുന്‍
Udayakrishna
'അന്ന് അമ്പലത്തിൽ പോയി ഞാൻ കരഞ്ഞ ഒരു കരച്ചിലുണ്ട്, എന്നെങ്കിലും ആ വ്യക്തിയുടെ തലയിൽ അത് വീഴും'; ​ഗൗരി കൃഷ്ണൻ പറയുന്നു
Summary

Udayakrishna says Christopher and Arattu were safe but calls Bandra a complete flop

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER