വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മകന് വേണ്ടി മലൈകയും അർബാസും ഒന്നിച്ചെത്തി; കൈയടിച്ച് ആരാധകർ; വിഡിയോ 

മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് മലൈകയും അര്‍ബാസും കണ്ടുമുട്ടിയത്

സമകാലിക മലയാളം ഡെസ്ക്

പരി പഠനത്തിനായി വിദേശത്ത് പോകുന്ന മകനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ ബോളിവുഡ് നടി മലൈക അറോറയും അർബാസ് ഖാനും ഒന്നിച്ചെത്തി. ഇരുവരും എയർപപ്പോർട്ടിൽ സംസാരിച്ച് നിൽകുന്നതും മകനെ ഒന്നിച്ച് പറഞ്ഞറിയിക്കുന്നതും വിഡിയോയിൽ കാണാം. ഞായറാഴ്ച മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് മലൈകയും അര്‍ബാസും കണ്ടുമുട്ടിയത്. 

അർഹാൻ അച്ഛനെയും അമ്മയേയും കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുന്നുണ്ട്. അർബാസിന്റെയും മലൈകയുടെയും ഏക മകനാണ് അർഹാൻ. വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും മകന്റെ ആവശ്യങ്ങൾക്കായി ഇരുവരും ഒന്നിച്ചെത്താറുണ്ട്. മകന് വേണ്ടി ഒരുമിച്ച താരങ്ങളെ അഭിനന്ദിച്ചാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളേറെയും. 

1998-ലാണ് അർബാസും മലൈകയും വിവാഹിതരാകുന്നത്. പത്തൊമ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2017-ലാണ് ഇരുവരും വേർപിരിയുന്നത്. അർബാസുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക നടൻ അർജുൻ കപൂറുമായി പ്രണയത്തിലാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT