'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം  ഇന്‍സ്റ്റഗ്രാം
Entertainment

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

ഇപ്പോള്‍ വിവാഹാഘോഷങ്ങള്‍ അവസാനിച്ചതായി പറഞ്ഞ് വരന്‍ നവനീതുമൊത്തുള്ള ചിത്രം സഹിതം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുകയാണ് മാളവിക

സമകാലിക മലയാളം ഡെസ്ക്

താരസമ്പന്നമായിരുന്നു ജയറാമിന്റേയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം. ഗുരുവായൂരില്‍ നടന്ന വിവാഹച്ചടങ്ങുകള്‍ക്കുശേഷം താരങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ഷണിതാക്കള്‍ക്ക് പങ്കെടുക്കാന്‍ മൂന്നു സ്വീകരണ ചടങ്ങുകള്‍ ഉണ്ടായിരുന്നു. താലികെട്ടിനു ശേഷം തൃശൂരിലെ നക്ഷത്ര ഹോട്ടലില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കു വിരുന്ന്. അതിനു പിന്നാലെ കൊച്ചിയില്‍ സിനിമാക്കാര്‍ക്കായി ഗ്രാന്‍ഡ് റിസപ്ഷന്‍. പിന്നാലെ വരന്റെ വീട്ടുകാര്‍ ഒരുക്കിയ റിസപ്ഷനും.

ഇപ്പോള്‍ വിവാഹാഘോഷങ്ങള്‍ അവസാനിച്ചതായി പറഞ്ഞ് വരന്‍ നവനീതുമൊത്തുള്ള ചിത്രം സഹിതം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുകയാണ് മാളവിക. വിവാഹ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ പിടിച്ച് നവനീതിനെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം 'അങ്ങനെ അതിന് അവസാനം' എന്നായിരുന്നു മാളവിക നല്‍കിയ കുറിപ്പ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിവാഹ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം മാളവിക പങ്കുവച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാലക്കാട്, നെന്മാറയിലെ കീഴെപ്പാട്ട് തറവാട്ട് അംഗമായ നവനീത് യുകെയില്‍ ചാര്‍ട്ടെഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. സ്പോര്‍ട്സ് മാനേജ്മെന്റില്‍ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ മാളവിക വിവാഹ ശേഷം യുകെയിലേക്ക് പോകുമെന്നാണ് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT