Malavika Jayaram, Jayaram  ഫെയ്സ്ബുക്ക്
Entertainment

'വിവാഹത്തിന് മുൻപും അഭിനയിച്ചിട്ടില്ല'; സിനിമയിൽ വരാത്തതിനേക്കുറിച്ച് മാളവിക ജയറാം

സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും മോഡലിങ് രം​ഗത്ത് സജീവമാണ് മാളവിക.

സമകാലിക മലയാളം ഡെസ്ക്

ജയറാമും മകൻ കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ആശകൾ ആയിരം. ​ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. പൂജ ചടങ്ങിൽ പങ്കെടുക്കാൻ ജയറാമിനും കാളിദാസിനുമൊപ്പം മാളവിക ജയറാമും എത്തിയിരുന്നു. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും മോഡലിങ് രം​ഗത്ത് സജീവമാണ് മാളവിക.

ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് പറയുകയാണ് മാളവിക. സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് മാളിവക പറഞ്ഞു. "സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. വിവാഹം കഴിഞ്ഞതു കൊണ്ടല്ല അഭിനയിക്കാത്തത്.

വിവാഹത്തിന് മുൻപും സിനിമയിൽ വന്നിട്ടില്ല. അതുകൊണ്ട് വിവാഹത്തിന് ശേഷവും അത്തരത്തിൽ ചിന്തിച്ചിട്ടില്ല. അച്ഛനും കണ്ണനും ഒരുമിച്ചഭിനയിക്കുമ്പോൾ അഭിനയിക്കേണ്ടി വരില്ല എന്നാണ് എനിക്ക് തോന്നുന്നത്. വീട്ടിൽ ആയാലും അവർ തമ്മിൽ നല്ല കോമ്പിനേഷന്‍ ആണ്.

25 വർഷങ്ങൾക്ക് മുൻപ് അച്ഛനും കണ്ണനും ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു, അന്ന് കണ്ടതു പോലത്തെ ഒരു വൈബ് ഇപ്പോൾ അവരെ ഒരുമിച്ച് കാണുമ്പോഴും ഉണ്ടാകും. അച്ഛനെയും കണ്ണനെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല.

രണ്ടു പേരും രണ്ടു വ്യക്തികളാണ് എന്നതുപോലെ തന്നെ അവരുടെ സിനിമയോടുള്ള സമീപനവും വ്യത്യസ്തമാണ്. രണ്ടു പേരുടെയും സമാനതകളില്ലാത്ത സ്വഭാവസവിശേഷത ഒരുമിച്ച് വരുമ്പോൾ ഒരു മാജിക്ക് ഉണ്ടാകും. അതാണ് എന്റെ അഭിപ്രായം".- മാളവിക പറഞ്ഞു.

സിനിമയേക്കാൾ തനിക്ക് കൂടുതൽ താല്പ്പര്യം കായിക മേഖലയോടാണെന്ന് മാളവിക പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ‘മായം സെയ്ത് പോവേ’ എന്ന ഒരു മ്യൂസിക് വിഡിയോയിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. അതേസമയം ഇഷാനി കൃഷ്ണയാണ് ആശകൾ ആയിരം എന്ന ചിത്രത്തിൽ നായിക ആയെത്തുന്നത്. ആശ ശരത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Cinema News: Malavika Jayaram talks about Jayaram upcoming movie Ashakal Aayiram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT