Malavika Mohanan, Prabhas എക്സ്
Entertainment

'പ്രഭാസിനോട് എനിക്ക് ക്രഷ് തോന്നി; ഭക്ഷണം വിളമ്പാൻ മാത്രമല്ല, നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാം'

പൊങ്കൽ റിലീസായി ജനുവരി 9 നാണ് ചിത്രമെത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകരുടെ 'ഡാർലിങ്' ആണ് നടൻ പ്രഭാസ്. സഹതാരങ്ങളോടും ആരാധകരോടുമൊക്കെയുള്ള പ്രഭാസിന്റെ സൗമ്യമായ പെരുമാറ്റവും സ്നേഹവുമൊക്കെ കാരണമാണ് അദ്ദേഹത്തെ തെന്നിന്ത്യയുടെ ഡാർലിങ് എന്ന് വിളിക്കുന്നത്. ദ് രാജാ സാബ് ആണ് പ്രഭാസിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

സെറ്റിലുള്ളവർ‌ക്കും മറ്റും പ്രഭാസ് ഷൂട്ടിങ് ഇടവേളകളിൽ വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരുന്നതിനേക്കുറിച്ചും പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രഭാസിനെക്കുറിച്ച് രാജാ സാബിലെ നായികമാരിലൊരാളായ മാളവിക മോഹനൻ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പൊങ്കൽ റിലീസായി ജനുവരി 9 നാണ് ചിത്രമെത്തുക.

പ്രഭാസ് നന്നായി ഭക്ഷണം പങ്കുവയ്ക്കുന്ന ആൾ മാത്രമല്ല, നന്നായി പാചകം ചെയ്യുന്ന ആളു കൂടിയാണെന്ന് മാളവിക പറഞ്ഞു. പ്രഭാസ് വളരെ നന്നായി ചിക്കൻ ബിരിയാണി ഉണ്ടാക്കാറുണ്ടെന്നും മാളവിക കൂട്ടിച്ചേർത്തു. "അദ്ദേഹം എല്ലാവരോടും വളരെ ഊഷ്മളമായി പെരുമാറും. അതോടൊപ്പം എല്ലാവർക്കും ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

ബാഹുബലി കാലം മുതൽ ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്. ആ സമയത്ത് എനിക്ക് അദ്ദേഹത്തോട് ക്രഷ് വരെ തോന്നി. ഒരു വലിയ താരം മാത്രമല്ല അദ്ദേഹം, ഒപ്പം പ്രവർത്തിക്കുന്ന ഓരോരുത്തരെയും വളരെയധികം ബഹുമാനിക്കുന്ന ആളു കൂടിയാണ്".- മാളവിക പറഞ്ഞു.

അതേസമയം പൊങ്കൽ റിലീസായി ജനുവരി 9 നാണ് ദ് രാജാ സാബ് റിലീസിനെത്തുക. മാളവികയെ കൂടാതെ റിദ്ധി കുമാർ, നിധി അ​ഗർവാൾ എന്നിവരും ചിത്രത്തിൽ നായികമാരായെത്തുന്നുണ്ട്. സഞ്ജയ് ദത്ത്, സെറീന വഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Malavika Mohanan opens up about Prabhas's cooking.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 62 lottery result

ചര്‍ച്ചയ്ക്കായി ഇങ്ങോട്ട് വരണം; ഇനി ഒരുമന്ത്രിയുടെയും ഓഫീസിലേക്ക് ഇല്ലെന്ന് സിജെപി

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍

ദുബൈയില്‍ സ്വര്‍ണ വില കുതിക്കുന്നു; അഞ്ച് ദിവസത്തിനിടെ 14 ദിര്‍ഹം വര്‍ധന