Malavika Mohanan 
Entertainment

'തൃഷയെപ്പോലെ വിജയ്‌യുടെ കൂടെ പോകുമോ?'; വഷളന്‍ ചോദ്യം; ആഞ്ഞടിച്ച് മാളവിക മോഹനന്‍

മാധ്യമ പ്രവര്‍ത്തകരും ചുറ്റുമുണ്ടായിരുന്നവരും ചോദ്യം ചോദിച്ചയാള്‍ക്കെതിരെ തിരിഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

അശ്ലീല ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കി മാളവിക മോഹനന്‍. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാളവിക. ഇതിനിടെ താരത്തോട് വിജയ് യെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിക്കുകയായിരുന്നു. വിജയ് യുമായി വളരെ അടുത്ത ബന്ധമുണ്ട് മാളവികയ്ക്ക്. ഇരുവരും നേരത്തെ മാസ്റ്ററില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.

'വിജയ് സാര്‍ പോകുന്നിടത്തെല്ലാം തൃഷയും പോകുന്നുണ്ട്. അതുപോലെ പോകാന്‍ നിങ്ങള്‍ക്കും ഐഡിയയുണ്ടോ?' എന്നായിരുന്നു ചോദ്യം. വഷളന്‍ ചോദ്യം കേട്ടതും മാളവിക താക്കീത് നല്‍കി. 'ഇതെന്ത് ചോദ്യമാണ്' എന്ന് പുച്ഛത്തോടെ മാളവിക പ്രതികരിച്ചു. ഇതോടെ മറ്റ് മാധ്യമ പ്രവര്‍ത്തകരും ചുറ്റുമുണ്ടായിരുന്നവരും ചോദ്യം ചോദിച്ചയാള്‍ക്കെതിരെ തിരിഞ്ഞു.

ഈ ചോദ്യവും ഇവിടെ നടക്കുന്ന പരിപാടിയും തമ്മിലെന്ത് ബന്ധമാണുള്ളതെന്ന് അവര്‍ അയാളോട് ചോദിച്ചു. എന്നാല്‍ വിടാന്‍ കൂട്ടാക്കാതെ വിജയ് സാറോടൊപ്പം ട്രാവല്‍ ചെയ്യാന്‍ പ്ലാനുണ്ടോ എന്ന് അയാള്‍ വീണ്ടും ചോദിച്ചു. ഇത്തവണ ചോദ്യത്തേയും ചോദിച്ചയാളേയും അവഗണിക്കുകയായിരുന്നു മാളവിക. പിന്നീട് താരം ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു.

മാളവികയുടെ പ്രതികരണം ഇങ്ങനെയാണ്:

'ഞാന്‍ ഇന്നലെ ഒരു പരിപാടിക്ക് പോയിരുന്നു. തമിഴ്നാട്ടിലെ എല്ലാ മാധ്യമപ്രവര്‍ത്തകരോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. പക്ഷേ, അവരില്‍ ചിലര്‍ തികച്ചും അനാവശ്യവും സെന്‍സേഷണല്‍ ആയതും വളരെ വെറുപ്പുളവാക്കുന്നതുമായ ചില ചോദ്യങ്ങള്‍ നിരന്തരം ചോദിച്ചു കൊണ്ടേയിരുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷമായി എനിക്ക് അറിയാവുന്ന ആളാണ് ദളപതി വിജയ്. അങ്ങേയറ്റം ബഹുമാനമുള്ളൊരാള്‍. അദ്ദേഹത്തിന്റെ ഈ യാത്ര നോക്കിക്കണ്ടത് അവിശ്വസനീയമായ ഒന്നായിരുന്നു. ഭാവിയില്‍ മാന്യവും പരിഗണനയും നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം. അത് ഞാന്‍ അഭിനന്ദിക്കുകയും ചെയ്യും'

Malavika Mohanan slams reporter for indecent question about Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് പറയുന്നത്; ശബരിമലയില്‍ സര്‍ക്കാരിന് റോളില്ലെന്ന് മുരളീധരന്‍

തമിഴ്‌നാട്ടിൽ കുതിരക്കച്ചവടം: സ്പീക്കർക്കെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പിന് ടിവികെ എംഎൽഎയ്ക്ക് 35 കോടി രൂപ വാഗ്ദാനം; 3 പേർ അറസ്റ്റിൽ

മഹുവ മൊയ്ത്രയ്ക്ക് നേരെ ചീമുട്ടയേറ്, 'പൊലീസ് 'നോക്കുകുത്തി', ആക്രമിച്ചത് ബിജെപി'

'ശ്രീശാന്തും ഞാനും അടുത്ത സുഹൃത്തുക്കളാണ്, ക്രിക്കറ്റിലുള്ളവർക്ക് എന്റെ വിശാൽ എന്ന പേര് മാത്രമേ അറിയൂ'; യഥാർഥ പേര് പറഞ്ഞ് നടൻ

കമ്മീഷന്‍ വേണ്ട, പ്രീമിയം കുറയും; ഇന്‍ഷുറന്‍സ് മേഖലയില്‍ അടിമുടി മാറ്റവുമായി 'ബീമ സുഗം'