ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

വലിയ ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ പരസ്യങ്ങളോ പാടില്ലെന്ന് കോടതി
tourist bus
Kerala Tourist Buses Can Choose Colours as White Rule Withdrawn
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറം നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവ് പിന്‍വലിച്ചു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി ഇതിന് അംഗീകാരം നല്‍കി. ഇതോടെ ബസ് ഉടമകള്‍ക്ക് വാഹനങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കാന്‍ സാധിക്കും. 2022ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്.

എന്നാല്‍, ഈ നിയന്ത്രണത്തോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് ബസുകള്‍ക്ക് ഇത്തരം നിയന്ത്രണമില്ലാത്തത് കേരളത്തിലെ വാഹനങ്ങള്‍ക്ക് ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. ആയിരക്കണക്കിന് തൊഴിലാളികളെയും ഇത് ബാധിച്ചു. ഈ സാഹചര്യത്തില്‍ ഉടമകളുടെ നിവേദനങ്ങള്‍ പരിഗണിച്ചാണ് നിറംമാറ്റം പുനഃപരിശോധിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

പുതിയ തീരുമാനപ്രകാരം നിറം മാറ്റാന്‍ അനുവാദമുണ്ടെങ്കിലും, ബസിന്റെ ബോഡിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ എഴുത്തുകളോ പരസ്യങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി എല്‍ഇഡി ലൈറ്റുകള്‍, സ്ട്രിപ്പ് ലൈറ്റുകള്‍, ഹാലൊജന്‍ ലാമ്പുകള്‍ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. 2019ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.

tourist bus
'ജീവനോടെ വീട്ടില്‍ തിരിച്ചെത്തുമെന്ന് എന്ത് ഗ്യാരണ്ടി?; ഡ്രൈവര്‍മാര്‍ റോഡുകളുടെ ഉടയോന്മാരല്ല'; ബസുകളുടെ മരണപ്പാച്ചിലില്‍ വിമര്‍ശനവുമായി ഹൈക്കോടതി
tourist bus
വിമാന ടിക്കറ്റ് നിരക്ക് തോന്നുംപടി കൂട്ടാനാകില്ല, സര്‍ക്കാര്‍ 'ഇടപെടും'; പുതിയ വ്യോമയാന ചട്ടം ജനുവരി മുതല്‍
tourist bus
ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും വ്യത്യസ്ത നിറങ്ങളിൽ ഡ്രൈവിങ് ലൈസൻസ്; പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രം
Summary

Kerala Withdraws White Colour Rule for Tourist Buses; Owners Can Choose Colours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER