മാളവിക മോഹനൻ 
Entertainment

'ഇതുപോലെയൊരു കഥാപാത്രം ഇന്ത്യൻ സിനിമയിൽ ഞാൻ കണ്ടിട്ടില്ല'; മാളവിക മോഹനൻ

വിക്രം സാറില്ലായിരുന്നെങ്കിൽ ഈ കഥാപാത്രം എനിക്ക് ചെയ്യാനാകില്ലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പാ രഞ്ജിത് - വിക്രം കൂട്ടുകെട്ടിലെത്തുന്ന തങ്കലാൻ പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് തന്നെയാണ് പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നൽകുന്ന സൂചന. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. മാളവിക മോഹനനും പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഓഡിയോ ലോഞ്ചിൽ മാളവിക തങ്കലാനെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകരുടെ ആവേശം കൂട്ടിയിരിക്കുകയാണ്. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മാളവികയെത്തുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ആരതി എന്ന കഥാപാത്രത്തിന്റെ പുതിയ ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

"തങ്കലാൻ എന്റെ ഹൃദയത്തിന്റെ ഒരു ഭാ​ഗമാണ്. മനോഹരമായ ഒരു ടീമിനൊപ്പമായിരുന്നു എന്റെ തങ്കലാൻ യാത്ര. അസാധ്യ താരങ്ങൾക്കൊപ്പ‌മുള്ള ഒന്നരവർഷത്തെ യാത്രയായിരുന്നു ഇത്. ആരതിയെ എനിക്ക് തന്നതിന് രഞ്ജിത് സാറിനോട് നന്ദി പറയുന്നു. അൽപ്പം ഇമോഷണലാകാതെ ആരതിയെക്കുറിച്ച് പറയാനാകില്ല. ഇത്തരമൊരു കഥാപാത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് നന്ദി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതുപോലെയൊരു കഥാപാത്രം ഇന്ത്യൻ സിനിമയിൽ ഞാൻ കണ്ടിട്ടില്ല. വിക്രം സാറില്ലായിരുന്നെങ്കിൽ ഈ കഥാപാത്രം എനിക്ക് ചെയ്യാനാകില്ലായിരുന്നു. തങ്കലാൻ ഒരു ടീം എഫേർട്ടാണ്. തങ്കലാൻ ഒരു തിയറ്റർ എക്സിപീരിയൻസാണ്. ഞാനും അതിനായി കാത്തിരിക്കുന്നു"- മാളവിക പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം വാങ്ങരുത്, വര്‍ക്ക് ഫ്രം ഹോം തുടങ്ങണം'; പൗരന്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

Weekly Rashi Phalam (May 10- May 16, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam may 11|ഏറെ നാളായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം സാധ്യമാകാൻ വഴിയൊരുങ്ങും

'എവര്‍ഗ്രീന്‍' ഭുവി, ക്രുണാലിന്റെ ഒറ്റയാൾ പോരാട്ടം! പ്ലേ ഓഫിലേക്ക് അടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

SCROLL FOR NEXT