Entertainment

ആരൊക്കെ വന്നാലും ​ഗം​ഗയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും; മലയാള സിനിമയിലെത്തിയ യക്ഷികൾ

ഇന്നും ആള്‍ത്താമസമില്ലാതെ കാടുപിടിച്ച് അടഞ്ഞു കിടക്കുന്ന ഒരു വീട് കണ്ടാല്‍ മലയാളി ആദ്യം പറയുന്നത് അതൊരു ഭാര്‍ഗവി നിലയമാണെന്നായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

പല രൂപത്തിലും ഭാവത്തിലും വേഷത്തിലുമെത്തിയ പ്രേതങ്ങളുണ്ടായിട്ടുണ്ട് മലയാള സിനിമയിൽ. ചില യക്ഷികൾ നമ്മളെ പേടിപ്പിച്ചപ്പോൾ ചില പ്രേതങ്ങളെ കണ്ട് മലയാളികൾ പൊട്ടിച്ചിരിച്ചു, ചില പ്രേതങ്ങളെയോർത്ത് നമ്മൾ നൊമ്പരപ്പെട്ടു. പ്രേതസിനിമ എന്ന് പറഞ്ഞാൽ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുക ഭാർ​ഗവി നിലയം തന്നെയായിരിക്കും. ഇന്നും ആള്‍ത്താമസമില്ലാതെ കാടുപിടിച്ച് അടഞ്ഞു കിടക്കുന്ന ഒരു വീട് കണ്ടാല്‍ മലയാളി ആദ്യം പറയുന്നത് അതൊരു ഭാര്‍ഗവി നിലയമാണെന്നായിരിക്കും.

അത്രത്തോളം ഭാര്‍ഗവി നിലയം പ്രേക്ഷകരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പിന്നീട് പല കാലങ്ങളിലായി യക്ഷി, ലിസ, കള്ളിയങ്കാട്ട് നീലി, ആയുഷ്കാലം, എന്ന് സ്വന്തം ജാനകിക്കുട്ടി, ആകാശഗംഗ, ഇന്ദ്രിയം, അപരിചിതൻ, മേഘസന്ദേശം തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേതങ്ങൾ ഗതികിട്ടാതെ മലയാളസിനിമയിൽ അലഞ്ഞുതിരിഞ്ഞു.

ഇന്നിപ്പോൾ വെറും ഹൊറർ ചിത്രമെന്ന ലേബലിൽ നിന്ന് മാറി ടെക്നോ ഹൊറർ ചിത്രത്തിൽ വരെ എത്തി നിൽക്കുന്നു മലയാള സിനിമ. രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്തത പുലർത്തി മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ചില പ്രേതങ്ങളിലൂടെ...

ആകാശ​ഗം​ഗ

ആകാശ​ഗം​ഗ

ജീവനോടെ ചുട്ടെരിക്കപ്പെട്ട ഗര്‍ഭിണിയുടെ പ്രേതം പ്രതികാരത്തിനെത്തുന്നതായിരുന്നു ആകാശഗംഗയിൽ മലയാളി കണ്ടത്. മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെൺകുട്ടി യക്ഷിയായി മാറുകയും അവളുടെ പക തലമുറകളായി ആ കുടുംബത്തിൽ വരുത്തുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറഞ്ഞത്. മലയാളികളെ അത്യാവശ്യം പേടിപ്പിച്ച ഹൊറർ ചിത്രം കൂടിയായിരുന്നു ഇത്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബെന്നി പി. നായരമ്പലമാണ്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പുറത്തുവന്നിരുന്നു. മയൂരിയായിരുന്നു ചിത്രത്തിൽ യക്ഷിയായെത്തിയത്.

ഇന്ദ്രിയം

ഇന്ദ്രിയം

വാണി വിശ്വനാഥ് പ്രേതമായെത്തിയ ചിത്രമായിരുന്നു ഇന്ദ്രിയം. ജോർജ് കിത്തു സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഇന്ദ്രിയത്തിൽ വിക്രം, നിഷാന്ത് സാഗർ എന്നിവരും പ്രധാന വേഷത്തിലെത്തി. ഒരു കൂട്ടം കോളജ് സുഹൃത്തുക്കൾ മുതുവൻമല കാട്ടിലെത്തുകയും അവരെ ഒരു യക്ഷി ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നീലി എന്ന കഥാപാത്രമായാണ് വാണി വിശ്വനാഥ് ചിത്രത്തിലെത്തിയത്.

മേഘസന്ദേശം

മേഘസന്ദേശം

നിരവധി ട്രോളുകൾക്കും പരി​ഹാസങ്ങളും ലഭിച്ച മലയാള സിനിമയിലെ പ്രേതമായിരുന്നു മേഘസന്ദേശത്തിലെ റോസി. വെള്ള സാരി മാറ്റി കളർ സാരിയിലേക്ക് മാറിയ പ്രേതമായിരുന്നു റോസിയെന്നാണ് പ്രധാന കളിയാക്കലുകൾ. രാജസേനൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപി, സംയുക്ത വർമ്മ, രാജശ്രീ നായർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

യക്ഷിയും ഞാനും

യക്ഷിയും ഞാനും

വിനയൻ സംവിധാനം ചെയ്ത് മേഘ്ന രാജ്, ഗൗതം എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു യക്ഷിയും ഞാനും. ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്ന രാജായിരുന്നു ചിത്രത്തിലെ യക്ഷി. തിലകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

ദ് പ്രീസ്റ്റ്

ദ് പ്രീസ്റ്റ്

നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദ് പ്രീസ്റ്റ്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. സൂസൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്. നിഖില വിമൽ, ബേബി മോണിക്ക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT