Entertainment

നസ്രിയ തെലുങ്കിൽ നായികയാവുന്നു, കന്നി നായകൻ നാനി 

നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയതാരം നടി നസ്രിയ നസിം ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിൽ നായികയാകുന്നു. നടൻ നാനിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ നായകനായെത്തുന്നത്.  നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രമാണിത്. 

വിവേക് ആത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക്ക് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവി‌ട്ടു. നസ്രിയയും ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ ആദ്യ തെലുങ്ക് ചിത്രമായിരിക്കും ഇതെന്നും മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആവേശത്തിലാണെന്നും പോസ്റ്റര്‍ പങ്കുവച്ച് നടി കുറിച്ചു. ഈ മാസം 21ന് ചിത്രത്തിന്റെ കർട്ടൻ റെയിസർ നടക്കും. 

ഫഹദ് നായകനായ ട്രാൻസ് ആണ് നസ്രിയയുടേതായി ഒടുവിൽ റിലീസായ ചിത്രം. പിന്നീട് ഷംസു സയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകൻ എന്ന സിനിമയിൽ അതിഥി വേഷത്തിൽ നട‌ി എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്