മണികണ്ഠൻ 
Entertainment

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതിക്ക് ജാമ്യം 

പള്‍സര്‍ സുനി അടക്കം മൂന്നുപേർ ഇപ്പോഴും റിമാന്‍ഡിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം. 2017-മുതല്‍ റിമാൻഡിൽ കഴിയുന്ന മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികളായ പള്‍സര്‍ സുനി അടക്കം മൂന്നുപേർ ഇപ്പോഴും റിമാന്‍ഡിലാണ്. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ മണികണ്ഠന്‍ അടക്കമുള്ള പ്രതികള്‍ പിടിയിലായിരുന്നു. മുന്‍പ് പല തവണ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചെങ്കിലും വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മണികണ്ഠന് കോടതി ജാമ്യം അനുവദിച്ചത്. പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍ എന്നിവരാണ് വിചാരണത്തടവുകാരായി റിമാന്‍ഡിലുള്ളത്. 

2017 ഫെബ്രുവരിയിൽ ​നെടുമ്പാശേരിക്കു സമീപം അത്താണിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളിൽ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT