ചിത്രം: ഫേസ്ബുക്ക് 
Entertainment

‌'ആണും പെണ്ണും' ആമസോൺ പ്രൈമിൽ; നാളെ മുതൽ 

ആഷിക് അബു, വേണു, ജയ് കെ എന്നിവര്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങൾ ഉൾപ്പെട്ടതാണ് 'ആണും പെണ്ണും'

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഏറ്റവും പുതിയ ആന്തോളജി ചിത്രം 'ആണും പെണ്ണും' ആമസോൺ പ്രൈമിൽ. ചിത്രം നാളെ പ്രൈം വിഡിയോയിൽ എത്തും. ആഷിക് അബു, വേണു, ജയ് കെ എന്നിവര്‍ സംവിധാനം ചെയ്യുന്ന മൂന്ന് ചിത്രങ്ങൾ ഉൾപ്പെട്ടതാണ് 'ആണും പെണ്ണും'. 

പാർവതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോർജ്, ഇന്ദ്രജിത്ത്, റോഷൻ മാത്യു, സംയുക്ത മേനോൻ, ദർശന രാജേന്ദ്രൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഉണ്ണി ആറിന്‍റെ രചനയിലാണ് ആഷിക് അബു ചിത്രം ചെറുക്കനും പെണ്ണും ഒരുക്കിയിരിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് ഈ ഭാഗത്തില്‍ അഭിനയിക്കുന്നത്. ‌

ഉറൂബിന്‍റെ 'രാച്ചിയമ്മ'യെ ആധാരമാക്കിയ ഭാ​ഗത്താണ്  പാര്‍വ്വതിയും ആസിഫ് അലിയും അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഛായാഗ്രഹണവും വേണു തന്നെയാണ്.  ജോജു ജോര്‍ജും സംയുക്ത മേനോനും ഇന്ദ്രജിത്തും അഭിനയിച്ച മൂന്നാം ഭാ​ഗമായ സാവിത്രി ജയ് കെ ആണ് ഒരുക്കിയിരിക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് ഇതിന്‍റെ രചന. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'