വിഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Entertainment

കണ്ണട ചരിച്ച് തന്നെ വയ്ക്കണോ? ഇട്ടിയവിരയുടെ സംശയം; ആർക്കറിയാം മേക്കിങ് വിഡിയോ

72 വയസ്സുകാരനായ വൃദ്ധനായാണ് ബിജു മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് കാലത്ത് ചിത്രീകരിച്ച് മികച്ച പ്രേക്ഷകപ്രീതി നേടിയെടുത്ത ചിത്രമാണ് ‘ആർക്കറിയാം‘. ആമസോൺ പ്രൈം, നീസ്ട്രീം അടക്കം ആറോളം ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ബിജു മേനോൻ , പാർവതി, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

72 വയസ്സുകാരനായ വൃദ്ധനായാണ് ബിജു മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

പ്രമുഖ ഛായാഗ്രഹകൻ സാനു ജോൺ വർഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച ചിത്രമാണ് ആർക്കറിയാം. സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മൂൺഷോട്ട് എൻറർടെയ്‍ൻമെന്റ്സിന്റെയും ഒപിഎം ഡ്രീംമിൽ സിനിമാസിൻറെയും ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

SCROLL FOR NEXT